Posts

Showing posts from March, 2024

ICAR UG 2024 രജിസ്‌ട്രേഷൻ

Image
യുജി പ്രോഗ്രാമുകളിലെ ICAR അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം CUET (UG)-2024 വഴിയായിരിക്കും, ഇതിനായി NTA പോർട്ടലിൽ 2024 മാർച്ച് 26 വരെ (രാത്രി 11.50) രജിസ്‌ട്രേഷൻ ലഭ്യമാണ്. ദേശീയ ബിരുദ പ്രവേശനപരീക്ഷയായ സി.യു.ഇ.ടി.-യു.ജി.ക്ക് (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) അപേക്ഷ ക്ഷണിച്ചു. 2024 മാർച്ച് 26 വരെ അപേക്ഷിക്കാം. കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ രാജ്യത്തെ തൊണ്ണൂറിലേറെ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള പൊതുപരീക്ഷയാണ് സി.യു.ഇ.ടി.  രാജ്യത്തെ കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ വിവിധ സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റി (CUET) ൻ്റെ നോട്ടിഫിക്കേഷൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പുറത്തിറക്കി. മെയ് 15 മുതൽ 31 വരെ വിവിധ ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും. ജൂൺ 30ന് ഫലം പ്രഖ്യാപിക്കും. ഇംഗ്ലീഷ്, ഹിന്ദി, അസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ 13 ഭാഷകളിൽ പരീക്ഷ നടക്കും. രാജ്യത്തനകത്തെ 380 നഗരങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ. കൂടാതെ, രാജ്യത്തിനു പുറത്തെ 26 നഗരങ്ങളിലും പരീക്ഷ നടക്കും. അപേക...

NEET UG 2024: നീറ്റ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തീയതി നീട്ടി

Image
നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഔദ്യോഗികമായി നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (UG) 2024 ന്‍റെ ഓണ്‍ലൈന്‍ അപേക്ഷകള്‍  തീയതി നീട്ടി .  2024 മെയ് മാസത്തിൽ NEET UG 2024 പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക്  https://neet.ntaonline.in/  എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.  വിദ്യാർത്ഥികൾക്ക് അവരുടെ NEET UG 2024 അപേക്ഷകൾ സമർപ്പിക്കാൻ 2024 മാർച്ച് 16 വരെ സമയമുണ്ട്. ഈ വര്‍ഷത്തെ NEET UG 2024 പരീക്ഷകൾ മെയ് 5, 2024-ന് നടക്കും. ഇതിനായി അപേക്ഷകർ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്. രജിസ്ട്രേഷൻ സമയത്ത് രജിസ്ട്രേഷൻ ഫീസും മറ്റ് ആവശ്യമായ അക്കാദമിക് ഡോക്യുമെൻറുകളും നൽകണം. NEET UG 2024 പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ചുവടെ പറയുന്ന  നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.   NEET UG 2024: യോഗ്യതാ മാനദണ്ഡം NEET UG പരീക്ഷ എഴുതാന്‍ യോഗ്യത നേടുന്നതിന് അപേക്ഷകർക്ക് 2024 ഡിസംബർ 31-ന് പ്രവേശന സമയത്ത് കുറഞ്ഞത് 17 വയസ് പ്രായമുണ്ടായിരിക്കണം. ഒരു അംഗീകൃത ബോർഡിൽ നിന്ന് അപേക്ഷകർ 12-ാം ക്ലാസ് പരീക്ഷ എഴുതിയിരിക്കണം. ഇംഗ്ലീഷ്, കെ...

സി-ടെറ്റ് - സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് രജിസ്ട്രേഷൻ ആരംഭിച്ചു

Image
  സി-ടെറ്റ്: പരീക്ഷ ജൂലൈ 2024:   അപേക്ഷ 2024 ഏപ്രിൽ 02 വരെ എട്ടാംക്ലാസ് വരെയുള്ള സ്കൂൾ അധ്യാപക യോഗ്യത നിർണയത്തിനായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ(CBSE) നടത്തുന്ന സെൻട്രൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് (C-TET) അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ 136 നഗരങ്ങളിലായി ഇരുപത് ഭാഷകളിലായാണ് പരീക്ഷ നടക്കുക. പരീക്ഷ, സിലബസ്, ഭാഷകൾ, യോഗ്യതാ മാനദണ്ഡങ്ങൾ, പരീക്ഷാ ഫീസ്, പരീക്ഷാ നഗരങ്ങൾ, പ്രധാന തീയതികൾ എന്നിവയുടെ വിശദാംശങ്ങളടങ്ങിയ വിശദമായ വിവരങ്ങൾ ബുള്ളറ്റിൻ ഉടൻ തന്നെ CTET ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ് 07 ജൂലൈ, 2024-നാണ് പരീക്ഷ നടക്കുക. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ.  പരീക്ഷ: രണ്ടര മണിക്കൂറാണ് പരീക്ഷാ സമയം. രണ്ട് പേപ്പറുകളായാണ് പരീക്ഷ നടത്തുക. രാവിലെ നടക്കുന്ന പേപ്പർ പരീക്ഷയിൽ ആറുമുതൽ ഏട്ടാംക്ലാസുവരെയുള്ള അധ്യാപനത്തിന് അപേക്ഷിച്ചവർക്കും ഉച്ചയ്ക്കുശേഷം പേപ്പർ-1 ൽ ഒന്നുമുതൽ അഞ്ചാംക്ലാസുവരെയള്ള അധ്യാപനത്തിന് അപേക്ഷിച്ചവർക്കും പരീക്ഷ എഴുതാം. രണ്ട് പേപ്പറിലേക്കും അപേക്ഷിക്കുന്നവർ രണ്ട് പരീക്ഷയും എഴുതിയിരിക്കണം.  അപേക്ഷാ ഫീസ്: ജനറൽ,...

റേഷന്‍ കാർഡ് ഇ-കെവൈസി മസ്റ്ററിങ് പൂർത്തിയാക്കണം

Image
സംസ്ഥാനത്തെ മഞ്ഞ (AAY), പിങ്ക് (PHH) റേഷന്‍ കാർഡ് ഉടമകൾ ഇ-കെവൈസി മസ്റ്ററിങ് 2024 മാര്‍ച്ച് 31ന് മുന്‍പ് പൂർത്തിയാക്കണം. എല്ലാ പ്രവർത്തി ദിവസങ്ങളിലും എല്ലാ റേഷൻ കടകളിലും കാർഡ് അംഗങ്ങൾ റേഷൻ കാർഡും ആധാറുമായെത്തിയാൽ e-KYC അപ്‌ഡേഷൻ നടത്താം. ഇതു കൂടാതെ വാർഡ് തലത്തിൽ 2024 മാർച്ച് 15, 16, 17 തീയതികളിൽ പ്രത്യേക ബൂത്തുകൾ സംഘടിപ്പിക്കും. ക്യാമ്പുകളിൽ പങ്കെടുക്കാൻ കഴിയാത്ത കിടപ്പ് രോഗികൾ, ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവർ തുടങ്ങിയ റേഷൻ ഉപഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തി ഇ-കെവൈസി അപ്ഡേഷൻ നടത്തും.അപ്ഡേഷൻ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ സംസ്ഥാനത്തെ മഞ്ഞ (എ.എ.വൈ), പിങ്ക് (പി.എച്ച്.എച്ച്) റേഷൻ കാർഡുകളിൽ പേര് ഉൾപ്പെട്ട എല്ലാ അംഗങ്ങളും മാർച്ചിനകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ഭക്ഷ്യവകുപ്പ്. മസ്റ്ററിങ് പൂർത്തിയാക്കാത്തവർ ഏപ്രിൽ ഒന്നുമുതൽ റേഷൻ അനുവദിക്കില്ലെന്നാണ് കേന്ദ്ര നിർദേശം. മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ ഒരുവിട്ടുവീഴ്ചക്കും തയാറല്ലെന്നാണ് കേന്ദ്രഭക്ഷ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾ ...

മാര്‍ച്ചില്‍ അപേക്ഷിക്കേണ്ട 2024 പ്രധാന പ്രവേശന പരീക്ഷകള്‍

Image
  അടുത്ത അധ്യായന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യയൊട്ടാകെയുള്ള വിവിധ യൂണിവേഴ്‌സിറ്റികളിലേക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും അപേക്ഷ സമര്‍പ്പിക്കാനുള്ള സമയമാണിത്. നീറ്റ്, സി.യു.ഇ.ടി തുടങ്ങി കേരളത്തില്‍ എം.ജിയൂണിവേഴ്‌സിറ്റിയിലേക്കടക്കം പ്രവേശനത്തിന് അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി മാര്‍ച്ചിലാണ് അവസാനിക്കുന്നത്. ⮚ സി.യു.ഇ.ടി യു.ജി ( CUET - UG ) കേന്ദ്ര സര്‍വ്വകലാശാലകളിലേക്ക് ബിരുദ കോഴ്‌സിനായുള്ള പൊതു പ്രവേശന പരീക്ഷയായ സി.യു.ഇ.ടി-യു.ജി 2024ന് അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26 ആണ്. കേന്ദ്ര സര്‍വ്വകലാശാലകളിലേക്ക് ബിരുദ കോഴ്‌സിനായുള്ള പൊതു പ്രവേശന പരീക്ഷയായ സി.യു.ഇ.ടി-യു.ജി 2024ന് അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26 ആണ്. കേന്ദ്ര സര്‍വ്വകലാശാലകളിലേക്ക് ബിരുദ കോഴ്‌സിനായുള്ള പൊതു പ്രവേശന പരീക്ഷയായ സി.യു.ഇ.ടി-യു.ജി 2024ന് അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26 ആണ്. CUET - UG 2024 ⮚ നീറ്റ്-യുജി ( NEET - UG )  അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്- യുജി 2024ന് അപേക്ഷ മാർച്ച്‌ 9 വരെ നല്‍കാം. NEET - UG 2024 ⮚  കുസാറ്റ് യു.ജി- പി.ജി ( CUSAT - U...