Posts

Showing posts from February, 2024

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി 2023-24

Image
കേരളത്തിലെ സര്‍വ്വകലാശാലകളോട്‌ അഫിലിയേറ്റു ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ്‌ ആര്‍ട്സ്‌ & സയന്‍സ്‌ കോളേജുകളിലും, ഐ.എച്ച്‌.ആര്‍.ഡി അപ്ലൈഡ്‌ സയന്‍സ്‌ കോളേജുകളിലും ബിരുദ കോഴ്സുകളില്‍ 2023-24 അധ്യയനവര്‍ഷം ഒന്നാം വര്‍ഷ എയ്ഡഡ്‌ പ്രോ ഗാമുകളിലേയ്ക്ക്‌ (പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളില്‍നിന്നും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്‌ വിതരണത്തിനുവേണ്ടി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകള്‍ scholarship.kshec.kerala.gov.in എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്ത്‌ 2024 ഫെബ്രുവരി 19 മുതല്‍ 2024 മാര്‍ച്ച്‌ 18 വരെ ഓണ്‍ലൈനായി സമര്‍പ്പി ക്കാം. ആര്‍ക്കെല്ലാം അപേക്ഷിക്കാം ? സയന്‍സ്‌, സോഷ്യല്‍ സയന്‍സ്‌, ഹ്യുമാനിറ്റീസ്‌, ബിസിനസ്‌ സ്റ്റഡീസ്‌ വിഷയങ്ങളില്‍ കേരളത്തിലെ ഗവണ്‍മെന്റ്‌ /എയ്ഡഡ്‌ ആര്‍ട്സ്‌ & സയന്‍സ്‌ കോളേജുകളില്‍, എയ്ഡഡ്‌ കോഴ്‌സുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക്‌ അപേക്ഷിക്കാം. കൂടാതെ, സമാനമായ കോഴ്സുകള്‍ക്ക്‌ ഐ.എച്ച്‌.ആര്‍.ഡി അപ്ലൈഡ്‌ സയന്‍സ്‌ കോളേജുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളും അപേക്ഷിക്കാന്‍ അര്‍ഹരാണ്‌. അപേക്ഷകര്‍ ഇന്ത്യന്‍ പൌരന്‍മാരായിരി...

പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് യോജന പദ്ധതിക്ക് അപേക്ഷിക്കാം

Image
 . കേന്ദ്ര സർക്കാരിൻ്റെ മേൽക്കൂര സൗരോർജ്ജ പദ്ധതി. പദ്ധതിയിലേക്ക് കേരളത്തിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. ഒരു കോടി കുടുംബങ്ങൾക്ക് മാസം 300 യൂണിറ്റുവരെ സൗജന്യ വൈദ്യുതി നൽകുന്ന മേൽക്കൂര സൗരോർജ്ജ പദ്ധതിയിൽ നിന്ന് കേരളത്തിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് യോജന എന്ന പദ്ധതിക്ക് ഈ മാസം ഔദ്യോഗിക തുടക്കമാകും. സമൂഹമാധ്യമമായ എക്സ് അക്കൗണ്ടിലൂടെ ഫെബ്രുവരി 13നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിച്ചത്. വീടുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇടത്തരം വൈദ്യുതി ആവശ്യമുള്ള കുടുംബങ്ങൾക്ക് കൂടുതൽ സബ്സിഡി ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ഒരു കിലോവാട്ട് ശേഷിയുള്ള നിലയത്തിന് 30,000 രൂപയാണ് സബ്സിഡി ലഭിക്കുക. രണ്ട് കിലോവാട്ടിന് 60,000 രൂപയും മൂന്ന് കിലോവാട്ടിന് 78,000 രൂപയും ലഭിക്കും. മൂന്ന് കിലോവാട്ടിൽ കൂടിയാലും പരമാവധി സബ്സിഡി 78,000 രൂപയാണ്.പ്രതിമാസം 300 യൂണിറ്റുവരെ സൗജന്യ വൈദ്യുതി നൽകി ഒരു കോടി വീടുകളിൽ പ്രകാശം പരത്താനാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് യോജന പദ്ധതിയിലൂടെ വൈദ്യുതി നിരക്ക് കുറയ്ക്കാനാകുന്നതിനൊപ്പം ആളുകൾക്ക് തൊഴിലവസരം ലഭി...

CUET (കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്) യുജി അപേക്ഷ ആരംഭിച്ചു

Image
  ദേശീയ ബിരുദ പ്രവേശനപരീക്ഷയായ സി.യു.ഇ.ടി.-യു.ജി.ക്ക് (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) അപേക്ഷ ക്ഷണിച്ചു. 2024 മാർച്ച് 26 വരെ അപേക്ഷിക്കാം. കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ രാജ്യത്തെ തൊണ്ണൂറിലേറെ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള പൊതുപരീക്ഷയാണ് സി.യു.ഇ.ടി.  രാജ്യത്തെ കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ വിവിധ സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റി (CUET) ൻ്റെ നോട്ടിഫിക്കേഷൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പുറത്തിറക്കി. മെയ് 15 മുതൽ 31 വരെ വിവിധ ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും. ജൂൺ 30ന് ഫലം പ്രഖ്യാപിക്കും. ഇംഗ്ലീഷ്, ഹിന്ദി, അസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ 13 ഭാഷകളിൽ പരീക്ഷ നടക്കും. രാജ്യത്തനകത്തെ 380 നഗരങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ. കൂടാതെ, രാജ്യത്തിനു പുറത്തെ 26 നഗരങ്ങളിലും പരീക്ഷ നടക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2024 മാർച്ച് 26 🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത് 🔁 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക ●▬▬▬▬▬▬▬▬▬▬▬▬▬● E-Zone Common Servic...

ധനസഹായം : സ്‌നേഹപൂർവ്വം പദ്ധതിയിൽ അപേക്ഷിക്കാം

Image
  കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/ പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്ന സ്നേഹപൂർവ്വം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31.  വിവരങ്ങൾക്ക് kssm.ikm.in സന്ദർശിക്കുക.  സ്നേഹപൂർവം സ്കോളർഷിപ്പ്       മാതാവോ പിതാവോ രണ്ടു പേരുമോ  മരണപ്പെട്ട കുട്ടികൾക്ക്  കേരള സർക്കാരിന്റെ സാമൂഹ്യ | l സുരക്ഷ മിഷൻ വഴി നൽകുന്ന സ്‌കോളർഷിപ്പ് ആണ് സ്നേഹപൂർവ്വം ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓരോ വർഷവും വർഷം 3000 രൂപ ലഭിക്കും  ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓരോ വർഷവും  5000 രൂപ  ലഭിക്കും  പ്ലസ്‌ വൺ, പ്ലസ്‌ ടു കുട്ടികൾക്ക് ഓരോ വർഷവും 7500 രൂപ ലഭിക്കും  ഡിഗ്രിയ്ക്ക് പഠിക്കുന്ന കുട്ടികൾക്ക് ഓരോ വർഷവും ...