NEET UG 2024: നീറ്റ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തീയതി നീട്ടി
നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഔദ്യോഗികമായി നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (UG) 2024 ന്‍റെ ഓണ്‍ലൈന്‍ അപേക്ഷകള്‍ തീയതി നീട്ടി. 2024 മെയ് മാസത്തിൽ NEET UG 2024 പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് https://neet.ntaonline.in/ എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് അവരുടെ NEET UG 2024 അപേക്ഷകൾ സമർപ്പിക്കാൻ 2024 മാർച്ച് 16 വരെ സമയമുണ്ട്.
ഈ വര്‍ഷത്തെ NEET UG 2024 പരീക്ഷകൾ മെയ് 5, 2024-ന് നടക്കും. ഇതിനായി അപേക്ഷകർ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്. രജിസ്ട്രേഷൻ സമയത്ത് രജിസ്ട്രേഷൻ ഫീസും മറ്റ് ആവശ്യമായ അക്കാദമിക് ഡോക്യുമെൻറുകളും നൽകണം.
NEET UG 2024 പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ചുവടെ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
NEET UG 2024: യോഗ്യതാ മാനദണ്ഡം
NEET UG പരീക്ഷ എഴുതാന്‍ യോഗ്യത നേടുന്നതിന് അപേക്ഷകർക്ക് 2024 ഡിസംബർ 31-ന് പ്രവേശന സമയത്ത് കുറഞ്ഞത് 17 വയസ് പ്രായമുണ്ടായിരിക്കണം. ഒരു അംഗീകൃത ബോർഡിൽ നിന്ന് അപേക്ഷകർ 12-ാം ക്ലാസ് പരീക്ഷ എഴുതിയിരിക്കണം. ഇംഗ്ലീഷ്, കെമിസ്ട്രി, ബയോളജി, ഫിസിക്സ് എന്നിവയിരിക്കണം പ്രധാന വിഷയങ്ങള്‍.
🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

Comments
Post a Comment