റേഷന്‍ കാർഡ് ഇ-കെവൈസി മസ്റ്ററിങ് പൂർത്തിയാക്കണം


സംസ്ഥാനത്തെ മഞ്ഞ (AAY), പിങ്ക് (PHH) റേഷന്‍ കാർഡ് ഉടമകൾ ഇ-കെവൈസി മസ്റ്ററിങ് 2024 മാര്‍ച്ച് 31ന് മുന്‍പ് പൂർത്തിയാക്കണം. എല്ലാ പ്രവർത്തി ദിവസങ്ങളിലും എല്ലാ റേഷൻ കടകളിലും കാർഡ് അംഗങ്ങൾ റേഷൻ കാർഡും ആധാറുമായെത്തിയാൽ e-KYC അപ്‌ഡേഷൻ നടത്താം. ഇതു കൂടാതെ വാർഡ് തലത്തിൽ 2024 മാർച്ച് 15, 16, 17 തീയതികളിൽ പ്രത്യേക ബൂത്തുകൾ സംഘടിപ്പിക്കും. ക്യാമ്പുകളിൽ പങ്കെടുക്കാൻ കഴിയാത്ത കിടപ്പ് രോഗികൾ, ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവർ തുടങ്ങിയ റേഷൻ ഉപഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തി ഇ-കെവൈസി അപ്ഡേഷൻ നടത്തും.അപ്ഡേഷൻ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ

സംസ്ഥാനത്തെ മഞ്ഞ (എ.എ.വൈ), പിങ്ക് (പി.എച്ച്.എച്ച്) റേഷൻ കാർഡുകളിൽ പേര് ഉൾപ്പെട്ട എല്ലാ അംഗങ്ങളും മാർച്ചിനകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ഭക്ഷ്യവകുപ്പ്. മസ്റ്ററിങ് പൂർത്തിയാക്കാത്തവർ ഏപ്രിൽ ഒന്നുമുതൽ റേഷൻ അനുവദിക്കില്ലെന്നാണ് കേന്ദ്ര നിർദേശം. മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ ഒരുവിട്ടുവീഴ്ചക്കും തയാറല്ലെന്നാണ് കേന്ദ്രഭക്ഷ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ജനങ്ങൾ മസ്റ്ററിങ്ങുമായി സഹകരിക്കണമെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് റേഷൻ കടകൾക്ക് ഉച്ചക്കുള്ള ഒഴിവുസമയവും ഞായറാഴ്ചത്തെ ഒഴിവുദിനവും സർക്കാർ താൽക്കാലികമായി റദ്ദാക്കി. മാർച്ച് 18 വരെ എല്ലാ ദിവസവും ഉച്ചക്ക് 1.30 മുതൽ വൈകീട്ട് നാലുവരെയും ഞായറാഴ്ച ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ ഒമ്പതുമുതൽ വൈകീട്ട് ഏഴുവരെയും മസ്റ്ററിങ് ഉണ്ടായിരിക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.

എല്ലാ റേഷൻ കാർഡ് അംഗങ്ങളും അവരവരുടെ റേഷൻ കടകളിൽ നേരിട്ടെത്തി ആധാറും റേഷൻകാർഡുമായി നിശ്ചിത സമയത്തിനകം മസ്റ്ററിങ് പൂർത്തിയാക്കണം. മസ്റ്ററിങ് പൂർത്തിയാക്കുന്നതിൻറെ ഭാഗമായി മാർച്ച് 15, 16, 17 തീയതികളിൽ കടകളിൽ ഭക്ഷ്യധാന്യ വിതരണം ഉണ്ടായിരിക്കില്ല.% അന്നേ ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് ഏഴുവരെയും മസ്റ്ററിങ് ചെയ്യും. അവസാന ദിവസമായ മാർച്ച് 31ന് സംസ്ഥാനത്തെ ഏതൊരു കാർഡ് അംഗത്തിനും ഏതു റേഷൻ കടയിലും ' മസ്റ്ററിങ് നടത്തുന്നതിന് അവസരം ഉണ്ടായിരിക്കുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.            

Official Website: https://ecitizen.civilsupplieskerala.gov.in/

🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com

 

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല