Posts

Showing posts from October, 2023

മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ളസ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Image
  മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2023- 24 അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.  പ്ലസ് വൺ മുതലുള്ള കോഴ്സുകൾക്ക് പരീക്ഷയിൽ 50% മാർക്കോ തത്തുല്യ ഗൈഡോ നേടിയിരിക്കണം. അവസാന തീയതി നവംബർ 30. വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനും ജില്ല ഓഫീസുമായോ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്  വെബ്സൈറ്റായ   www.kmtwwfb.org   സന്ദർശിക്കുക.  നിർദ്ദേശങ്ങൾ 1985 ലെ കേരളമോട്ടോർ തൊഴിലാളി ക്ഷേമനിധി പ്രകാരം അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾ ഈ സ്കോളർഷിപ്പിന് അർഹരാണ്. ജില്ലാതലത്തിലുള്ള മെരിറ്റ് ആയിരിക്കും സ്കോളർഷിപ്പിന് കണക്കാക്കുന്നതിനുള്ള മാനദണ്ഡം. കേരളത്തിലെ സർവ്വകലാശാലകളും അവയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളും ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള അംഗീകൃത സ്ഥാപനങ്ങളും റഗുലർ ഫുൾ ടൈം കോഴ്സുകൾക്കുമാത്രമേ കോളർഷിപ്പ് അനുവദിക്കുകയുള്ളൂ. ഒരു തൊഴിലാളി ജോലിയിൽ നിന്ന് പെൻഷൻ പറ്റി പിരിയുകയോ റീഫണ്ടിന് അപേക്ഷ നൽകുകയോ ചെയ്തു കഴിഞ്ഞാൽ ആ തൊഴില...

വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2024 ഒക്ടോബര്‍ 27 മുതല്‍ ഡിസംബര്‍ 9 വരെ പേര് ചേര്‍ക്കാനും തിരുത്താനും അവസരം

Image
. വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2024 ന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക ഒക്ടോബര്‍ 27 ന് പ്രസിദ്ധീകരിക്കും. പട്ടികയില്‍ പേരില്ലാത്ത അതത് മണ്ഡലങ്ങളില്‍ സ്ഥിരതാമസമുള്ളവരായ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷിക്കാം. ഒക്ടോബര്‍ 27 മുതല്‍ ഡിസംബര്‍ ഒന്‍പത് വരെയാണ് അപേക്ഷിക്കാനുള്ള സമയം. 2006 ജനുവരി ഒന്നിനോ അതിനു മുന്‍പോ ജനിച്ചവര്‍ക്ക് പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം. പട്ടികയില്‍ തെറ്റുകളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിലും താമസസ്ഥലം, ഫോട്ടോ എന്നിവ മാറ്റുന്നത് സംബന്ധിച്ചും അപേക്ഷ നല്‍കാന്‍ അവസരമുണ്ട്. voters.eci.gov.in , voterhelpline app, ബി.എല്‍.ഒമാര്‍ മുഖാന്തിരം, താലൂക്ക് ഓഫീസുകള്‍, കലക്ടറേറ്റ്, അക്ഷയകേന്ദ്രങ്ങള്‍, CSC  കേന്ദ്രങ്ങള്‍ , എന്നിവ വഴി അപേക്ഷ നല്‍കാം. തെറ്റുകളും മറ്റും തിരുത്തി ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി 25 മുതല്‍ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ആധാര്‍ കാര്‍ഡുമായി തിരിച്ചറിയല്‍ കാര്‍ഡ് ബന്ധിപ്പിക്കേണ്ടതിനാല്‍ ഐ.ഡി കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ജില്ല ത...

സെറ്റ്: നവംബർ 5 വരെ നീട്ടി അപേക്ഷിക്കാം

Image
.   ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാന തല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ്  (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ നവംബർ 5 വൈകിട്ട് 5 വരെ നീട്ടി. ഓൺലൈൻ രജിസ്ട്രേഷിലെ വിവരങ്ങളിൽ മാറ്റം വരുത്തുന്നതിന് നവംബർ 8, 9, 10 തീയതികളിൽ അവസരം ലഭിക്കും. നോൺക്രിമിലെയർ വിഭാഗത്തിൽപ്പെടുന്നവർ സർട്ടിഫിക്കറ്റിന്റെ അസൽ (2022 സെപ്റ്റംബർ 26 നും 2023 നവംബർ 10 നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പാസായാൽ ഹാജരാക്കണം. Official Website:  lbscentre.kerala.gov.in 🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത് 🔁 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക ●▬▬▬▬▬▬▬▬▬▬▬▬▬● E-Zone Common Service Center (ഒരു ഭാരത സർക്കാർ സംരംഭം) (Under The Ministry of Electronics & Information Technology, Govt. of India) Near Pulpatta Grama Panchayath Pookolathur, Malappuram 📱 9747 822 444 📱 7025 822 444 📧  ezonecsc@gmail.com ●▬▬▬▬▬▬▬▬▬▬▬▬▬● തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Fo...

പി.എം കിസാൻ നടപടികൾ പൂർത്തീകരിക്കാനുള്ള സമയപരിധി നീട്ടി

Image
  പി എം കിസാന്‍ സമ്മാന്‍ നിധി ആനൂകൂല്യം തുടര്‍ന്നും ലഭിക്കാന്‍ ബാങ്ക് അക്കൗണ്ട്, ആധാര്‍ സീഡിങ്, ഇ-കെ വൈ സി, ഭൂരേഖ എന്നിവ സമര്‍പ്പിക്കാന്‍ ഒക്‌ടോബര്‍ 28 വരെ അവസരം. ആധാര്‍ സീഡ് ചെയ്ത അക്കൗണ്ട് ആരംഭിക്കാന്‍ ഇന്ത്യാ പോസ്റ്റ് പേമെന്റ്‌സ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങണം. നവംബറില്‍ വിതരണം ചെയ്യുന്ന തുകയും മുടങ്ങിയ ഗഡുക്കളും ലഭിക്കും. ഇ-കെ വൈ സി ലാന്‍ഡ് സീഡിങ് എന്നിവ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ ജനസേവനകേന്ദ്രങ്ങള്‍ വഴിയോ ഒക്‌ടോബര്‍ 28നകം പൂര്‍ത്തിയാക്കണം. PM KISAN പദ്ധതിയിൽ eKYC ചെയ്യാത്ത ഗുണഭോക്താക്കളിൽ നിന്നും ആധാർ നം./ ബാങ്ക് അക്കൗണ്ടുകൾ അടിസ്ഥാനമാക്കി റിക്കവറി നടപടികൾക്ക് സാധ്യതയുണ്ട് എന്നാണ് അറിയിച്ചിട്ടുള്ളത്. ആയതിനാൽ eKYC പൂർത്തീകരിക്കാത്തവർ *2023 ഒക്ടോബർ 9-നുള്ളിൽ eKYC പൂർത്തീകരിക്കേണ്ടതാണ്. മരണപ്പെട്ട ഗുണഭോക്താക്കളുടെ വിവരം (ആധാർ നം., മരണ സർട്ടിഫിക്കറ്റ്) കൃഷിഭവനിൽ അറിയിക്കാൻ അവകാശികൾ ശ്രദ്ധിക്കേണ്ടതാണ്._ പദ്ധതിയിൽ അംഗമാകുകയും പിന്നീട് സ്ഥലം കൈമാറ്റം ചെയ്യപ്പെട്ടവർ ( ഇപ്പോൾ സ്വന്തം പേരിൽ കരമടച്ച് രസീത് ഇല്ലാത്തവർ ) അത്തരം ക്യാൻസൽ ചെയ്യേണ്ടതാണ്. ഇതിനായി കൃഷിഭവനിൽ ആ വിവരം അറിയിക്കേണ്ടതാണ് ...

എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് NMMSE (നാഷണൽ മീൻസ്-കം-മെരിറ്റ് സ്കോളർഷിപ്പ് പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം

Image
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയായ നാഷണൽ   മീൻസ്-കം  മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്തുന്നതിനുളള പരീക്ഷയിൽ പങ്കെടുക്കുന്നതിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിൽ 2023-24 അദ്ധ്യയന വർഷം 8-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ പങ്കെടുക്കു വാൻ അപേക്ഷിക്കാവുന്നതാണ്. പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ  http://nmmse.kerala.gov.in  മുഖന ഓൺലൈൻ വഴിയാണ് സ്വീകരിക്കുന്നത്. - NMMS പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ഫീസില്ല അർഹരാകുന്ന കുട്ടികൾക്ക് 9, 10, +1, +2 ക്ലാസുകളിൽ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. പ്രതിവർഷം 12000/- രൂപയാണ് സ്കോളർഷിപ്പ്. 2023 ഒക്ടോബർ 20 മുതൽ നവംബർ 03 വരെ അപേക്ഷിക്കാം. ആവശ്യമുള്ള രേഖകൾ : 1. ആധാർ കാർഡ്. 2. പാസ്പോർട്ട് സൈസ് ഫോട്ടോ (6 മാസത്തിനുള്ളിൽ എടുത്തത്). 3. വരുമാന സർട്ടിഫിക്കറ്റ് (മൂന്നര ലക്ഷം രൂപയിൽ അധികരിക്കരുത്). 4. ജാതി സർട്ടിഫിക്കറ്റ് (SC/ST വിഭാഗത്തിന് മാത്രം). 5. ഡിസേബിലിറ്റി സർട്ടിഫിക്കറ്റ് (40% കുറയാതെ ഭിന്നശേഷിയു...