Posts

Showing posts from September, 2023

കേന്ദ്ര സർക്കാർ നൽകിവരുന്ന വിവിധ സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷാ സമർപ്പണം ഉടൻ ആരംഭിക്കും

Image
  Portal for AY 2023-24 Opening Soon: Students are advised to:  1. Keep Aadhaar ready 2. Link mobile no. with Aadhaar 3. Seed bank A/C with Aadhaar വിദ്യാർത്ഥികളുടെ ആധാറിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. ബാങ്ക് അക്കൗണ്ടിൽ ആധാർ നമ്പർ സീഡ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക 🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത് 🔁 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക ●▬▬▬▬▬▬▬▬▬▬▬▬▬● E-Zone Common Service Center (ഒരു ഭാരത സർക്കാർ സംരംഭം) (Under The Ministry of Electronics & Information Technology, Govt. of India) Near Pulpatta Grama Panchayath Pookolathur, Malappuram 📱 9747 822 444 📱 7025 822 444 📧  ezonecsc@gmail.com ●▬▬▬▬▬▬▬▬▬▬▬▬▬● തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ... ●▬▬▬▬▬▬▬▬▬▬▬▬▬● Whatsapp :  wa.me/919747822444 Instagram :  https://www.instagram.com/ezonecsc/ Facebook :  https://www.facebook.com/ezonepklr Twitter :  https://twitter...

ബിപിഎൽ വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി മെറിറ്റ് സ്കോളർഷിപ്പ്

Image
  ഗവൺമെൻറ്/എയിഡഡ് ഹയർ സെക്കന്ററി സ്കൂളുകളിൽ പഠിക്കുന്ന ബി.പി.എൽ. വിഭാഗക്കാരായ വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നൽകുന്നതിനായി 5000/- രൂപ വീതമുള്ള മെറിറ്റ്-കം-മീൻസ് സ്കോളർഷിപ്പ് ഫോർ ബി.പി.എൽ. സ്റ്റുഡൻസ് എന്ന പദ്ധതി 2007-08 മുതൽ നടപ്പിലുള്ളതാകുന്നു. പ്ലസ് വൺ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിച്ച് സ്കൂൾതല കമ്മിറ്റി പരിശോധിച്ച് മെരിറ്റ് അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നവർക്കാണ് സ്കോളർഷിപ്പ് നൽകിവരുന്നത്. പ്ലസ് വണ്ണിൽ സ്കോളർഷിപ്പ് യോഗ്യത നേടുന്നവർക്ക് പ്ലസ്ടു വിലും സ്കോളർഷിപ്പിന് അർഹതയുളളതാണ് (മാനദണ്ഡങ്ങൾ പാലിയ്ക്കുന്ന പക്ഷം മാത്രം) മൂന്ന് വിഭാഗങ്ങളിലായാണ് പ്രസ്തുത സ്കോളർഷിപ്പ് നൽകി വരുന്നത്. ഒന്നാം വർഷ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് ബിപിഎൽ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.  സ്കോളർഷിപ്പ് തുക പ്രതിവർഷം 5000 രൂപയായിരിക്കും. പൂർണമായും മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.  ഹയർ സെക്കൻഡറി ഒന്നാം വർഷത്തിൽ പഠിക്കുന്ന ബിപിഎൽ വിഭാഗം വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം.  അപേക്ഷാ ഫോറം ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് അപേക്ഷകർക്ക് നിർബന്ധമാണ്....

എ.പി.ജെ അബ്ദുൾകലാം സ്കോളർഷിപ്പ്: ന്യൂനപക്ഷ വിഭാഗക്കാർക്ക് അപേക്ഷിക്കാം

Image
  സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിലെ വിദ്യാർഥികൾക്ക് എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പ് 2023-24 ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സ്ഥിര താമസക്കാരും കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച സമുദായത്തിൽപ്പെട്ട മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിൽപ്പെട്ടതുമായ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പിന് ആർഹത. 6000 രൂപയാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നല്കും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. രണ്ടാം വർഷക്കാരേയും മൂന്നാം വർഷക്കാരേയും സ്‌കോളർഷിപ്പിനായി പരിഗണിക്കുന്നതാണ് ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളു. കഴിഞ്ഞ വർഷം സ്‌കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. 30 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക...

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് 2024: ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 25 വരെ

Image
  ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) നുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 25 വരെ. എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയെയാണ് പരീക്ഷാ നടത്തിപ്പിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. സെറ്റ് ജനുവരി 2024-ന്റെ പ്രോസ്‌പെക്ടസും, സിലബസും എൽ ബി എസ് സെന്ററിന്റെ വെബ് സൈറ്റിൽ ലഭിക്കും.         ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50% ത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ  ബി.എഡ്. വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്.എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കും  പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5% മാർക്കിളവ് അനുവദിച്ചിട്ടുണ്ട്. പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ് കോഴ്‌സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക...

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ ഒക്ടോബർ 10 മുതൽ സ്വീകരിക്കും: മന്ത്രി ജി.ആർ അനിൽ

Image
മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ ഒക്ടോബർ 10 മുതൽ സ്വീകരിക്കും: മന്ത്രി ജി.ആർ അനിൽ മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 മുതൽ 20 വരെ സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടിക്കിടെ ഉപഭോക്താക്കളെ അറിയിച്ചതാണ് ഇക്കാര്യം. മുൻഗണനാ കാർഡിനു വേണ്ടി നേരത്തേ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരിൽ നിന്ന് അർഹരായി കണ്ടെത്തിയ 11,348 പേർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി മുൻഗണനാ കാർഡുകൾ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇതുവരെ 90,493 പിഎച്ച്എച്ച് (പിങ്ക്) കാർഡുകളും, 2,96,455 എൻ.പി.എൻ.എസ് (വെള്ള) കാർഡുകളും 7306  എൻ.പി.ഐ (ബ്രൗൺ) കാർഡുകളും ഉൾപ്പെടെ ആകെ 3,94,254 പുതിയ കാർഡുകൾ വിതരണം  ചെയ്തു. കൂടാതെ  3,51,745 പിഎച്ച്എച്ച് കാർഡുകളും 28,793 എഎവൈ (മഞ്ഞ) കാർഡുകളും ഉൾപ്പെടെ 3,22,952 മുൻഗണന കാർഡുകൾ തരം മാറ്റി നൽകിയതായും മന്ത്രി പറഞ്ഞു. അനധികൃതമായി മുൻഗണന കാർഡ് കൈവശം ഉപയോഗിച്ചിരുന്നവരിൽ നിന്ന് 2021 മേയ് 21 മുതൽ ഈ വർഷം ഓഗസ്റ്റ് വരെ 44,609 റേഷൻ കാർഡുകൾ പിടിച്ചെടുത്തു. 5,21,48,697  രൂപ...