യങ് കേരള ഫെലോഷിപ്പ് പ്രോഗ്രാം: ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം
പൊതുഭരണ വകുപ്പിന് കീഴിലുള്ള കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ (KYLA) യംഗ് കേരള ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് (YKFP) അപേക്ഷ ക്ഷണിച്ചു. 21 നും 32 നും ഇടയിൽ പ്രായമുള്ള ഏതെങ്കിലും ബിരുദധാരികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ഓരോ ജില്ലയിലെയും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് എല്ലാ മാസവും 20,000 രൂപ സ്റ്റൈപ്പൻഡ് നൽകും. ( സ്‌കോളർഷിപ്പ്, ഇന്റേൺഷിപ്പ് അല്ലെങ്കിൽ അപ്രന്റിസ്‌ഷിപ്പ് പോലുള്ള സേവനങ്ങൾക്കോ ചെലവുകൾ വഹിക്കാനോ വേണ്ടി അടയ്‌ക്കുന്ന സ്ഥിരമായ നിശ്ചിത തുകയാണ് സ്‌റ്റൈപ്പൻഡ്.) ലഭിക്കും. ജില്ല കളക്ടർ, ജില്ല വികസന കമ്മീഷണർ, സബ് കളക്ടർ എന്നിവരുമായി സഹകരിച്ച് സർക്കാർ നടപ്പാക്കുന്ന മുൻഗണന പദ്ധതികളിലും ജില്ല ഭരണകൂടങ്ങൾ നടപ്പാക്കുന്ന മറ്റ് പദ്ധതികളിലും പ്രവർത്തിക്കാനുള്ള അവസരം ലഭിക്കും. ഐ.എം.ജി യുടെ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് കോഴ്‌സും ഉണ്ടായിരിക്കും. ഓൺലൈൻ പരീക്ഷ, വീഡിയോ അപ്ലോഡ്, അഭിമുഖം എന്നിവയിലൂടെയാണ് ഫെല്ലോസിനെ തെരഞ്ഞെടുക്കുന്നത്. അപേക്ഷകർ അടിസ്ഥാന യോഗ്യതയായി ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം നേടിയിരിക്കണം. ഫെലോഷിപ്പ് സ്കീം 1 വർഷത്തേക്കാണ് (12 മാസം). 14 ജില്ലകളില് ...