NEET, KEAM, CUET എന്നീ പരീക്ഷകൾക്ക് വേണ്ടി തയാറെടുക്കുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കുക


 

  • NEET അപേക്ഷയുടെ പ്രാരംഭ നടപടികൾ ജനുവരി അവസാന വാരത്തോടെ ആരംഭിക്കുമെന്നറിയിപ്പ് വന്നിട്ടുണ്ട്. അധികം വൈകാതെ KEAM, CUET എന്നിവയുടെയും അറിയിപ്പുകൾ വരുമെന്ന് പ്രതീക്ഷിക്കാം.
  • വില്ലേജിൽ നിന്നും, താലൂക്കിൽ നിന്നും ലഭിക്കേണ്ടതായ സർട്ടിഫിക്കറ്റുകൾ നേരത്തേ തയ്യാറാക്കി വെക്കുന്നതിലൂടെ അപേക്ഷ സമയത്തെ തിരക്കുകൾ ഒഴിവാക്കാവുന്നതാണ്. 
  • ആവശ്യമായി വരാറുള്ള സർട്ടിഫിക്കറ്റുകളും, അവയുടെ കാലാവധിയും, അവ നൽകാൻ അധികാരപ്പെട്ട ഓഫീസറുടെയും, ഏതൊക്കെ ആവശ്യങ്ങൾക്ക് അവ ഉപയോഗിക്കാം എന്നുമുള്ള വിവരങ്ങൾ താഴെ നൽകുന്നു.

1. Income Certificate (വരുമാന സർട്ടിഫിക്കറ്റ്) - ഒരു വർഷം - വില്ലേജ് ഓഫീസർ - KEAM അപേക്ഷയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും. NEET, CUET എന്നിവയിൽ വരുമാനം അറിയിക്കേണ്ടതുണ്ട്.

2. Community Certificate - (SC / ST വിഭാഗത്തിൽ പെട്ടവർക്കുള്ള ജാതി സർട്ടിഫിക്കറ്റ്) - 3 വർഷം - തഹസിൽദാർ - KEAM, NEET, CUET അപേക്ഷകളിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.

3. Caste Certificate - (SC / ST / General വിഭാഗത്തിൽ ഉൾപ്പെടാത്ത ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിവർക്കുള്ള ജാതി സർട്ടിഫിക്കറ്റ് -) - 3 വർഷം - വില്ലേജ് ഓഫീസർ - KEAM അപേക്ഷയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.

4. Non-Creamy Layer Certificate - State Educational Purpose (നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് - (SC / ST / General വിഭാഗത്തിൽ ഉൾപ്പെടാത്ത ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിവർക്കുള്ളത്) - 1 വർഷം - വില്ലേജ് ഓഫീസർ- KEAM അപേക്ഷകയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.

5. Non-Creamy Layer Certificate - Central Educational / Employment Purpose - (നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് - (SC / ST / General വിഭാഗത്തിൽ ഉൾപ്പെടാത്ത ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിവർക്കുള്ളത്) - 1 വർഷം - തഹസിൽദാർ - NEET, CUET അപേക്ഷകളിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.

6. EWS Certificate State Purpose - ജനറൽ വിഭാഗത്തിൽ പെടുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ളത് (നായർ വിഭാഗത്തിൽ പെട്ട പാവപ്പെട്ടവർക്ക്) - 1 വർഷം - വില്ലേജ് ഓഫീസർ- KEAM അപേക്ഷകയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.

7. EWS Certificate Central Purpose - ജനറൽ വിഭാഗത്തിൽ പെടുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ളത് (നായർ വിഭാഗത്തിൽ പെട്ട പാവപ്പെട്ടവർക്ക്) - 1 വർഷം - തഹസിൽദാർ - NEET, CUET അപേക്ഷകളിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.

8. Nativity Certificate - നേറ്റിവിറ്റി സർട്ടിഫിക്കറ്റ് - സ്വദേശം തെളിയിക്കുന്നതിന് - ഒരു തവണ ഈ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാൽ ജീവിതകാലം മുഴുവൻ ഉപയോഗിക്കാം. - Lifetime Validity - വില്ലേജ് ഓഫീസർ- KEAM അപേക്ഷകയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.

NB : അപേക്ഷകരുടെ ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ്, SSLC, റേഷൻ കാർഡ്, ഭൂനികുതി രസീത് , പിതാവിന്റെ SSLC / സ്‌കൂൾ സർട്ടിഫിക്കറ്റ്, വരുമാനം സംബന്ധിച്ചുള്ള  സത്യപ്രസ്താവന എന്നിവ ആവശ്യമാണ്

🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല