BPL Card അംഗം ആയിട്ടുള്ള KWA ഉപഭോക്താക്കൾക്ക് കുടിവെള്ള ചാർജ് ആനുകൂല്യം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നീട്ടി
കേരള വാട്ടര്‍ അതോറിറ്റി നിലവില്‍ പ്രതിമാസം 15KL-ന് താഴെ ഉപേഭാഗമുള്ള ബി.പി.എല്‍ ഉപഭോക്താക്കള്‍ക്ക് സൌജന്യമായാണ് ജലം നല്‍കി വരുന്നത്. സൂചന ഉത്തരവ് പ്രകാരം ഈ ആനുകൂല്യം ലഭിക്കുന്നതിനായി എല്ലാ വര്‍ഷവും 2024 ഫെബ്രുവരി 15-ന് മുമ്പ് ആനുകൂല്യത്തിനായുള്ള അപേക്ഷ പുതുക്കി നല്‍കേണ്ടതുണ്ട്.
കേരള വാട്ടര്‍ അതോറിറ്റിയില്‍ നിന്നും നിലവില്‍ BPL ആനുകൂല്യം ലഭിച്ച് കൊണ്ടിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് പ്രത്യേകം അപേക്ഷ നല്‍കാതെ തന്നെ ഈ അബാക്കസിലെ വിവരങ്ങള്‍ സിവില്‍ സപ്ലൈസ് വെബ് സൈറ്റിലെ വിവരങ്ങളുമായി താരതമ്യം ചെയ്ത് അര്‍ഹരായവര്‍ക്ക് ഓട്ടോമാറ്റിക്കായി 2024 വര്ഷത്തേയ്ക് BPL ആനുകൂല്യം പുതുക്കി നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. 2024-ല്‍ പുതുതായി ബി.പി.എല്‍ ആനുകുല്യം ലഭിക്കുന്നതിലേക്കായി അപേക്ഷ നല്‍കാനായി ഓണ്‍ലൈന്‍ സാകര്യവും (http:// bplapp.kwa.kerala.gov.in/) ഒരുക്കിയിട്ടുണ്ട്.
ഈ ഓണ്‍ലൈന്‍ സംവിധാനം രണ്ടു രീതിയില്‍ ലഭ്യമാണ്.
1. സെക്ഷന്‍ വഴി:- ഈ സംവിധാനത്തില്‍ സെക്ഷന്‍ ഓഫീസ് വഴി അപേക്ഷകള്‍ സ്വീകരിക്കാന്‍ കഴിയും. സെക്ഷനിലെ ജീവനക്കാര്‍ക്ക് ലോഗിന്‍ ചെയ്യാനുള്ള വിവരങ്ങള്‍ ഡി.ബി.എ. യൂണിറ്റില്‍ നിന്നും ലഭിക്കുന്നതാണ്.
2. ഉപഭോക്താവിന് നേരിട്ട് ഓണ്‍ലൈനായി:-- ഈ സംവിധാനത്തില്‍ ഉപഭോക്താവിന് നേരിട്ട് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
മേല്‍ പറഞ്ഞ രണ്ടു വഴിയിലൂടെയും ലഭിക്കുന്ന അപേക്ഷകള്‍ ഇ-അബാക്കസിലെ വിവരങ്ങള്‍ സിവില്‍ സപ്ലൈസ് വെബ്‌സൈറ്റിലെ വിവരങ്ങളുമായി താരതമ്യം ചെയ്ത് അര്‍ഹരായവര്‍ക്ക് ഓട്ടോമാറ്റിക്കായി BPL ആനുകൂല്യം നല്‍കുന്നതാണ്.
നിലവില്‍ കേരള വാട്ടര്‍ അതോറിറ്റിയില്‍ BPL ആനുകൂല്യം ലഭിച്ച് കൊണ്ടിരിക്കുന്ന ഉപഭോക്താക്കളിലും പുതുതായി BPL ആനുകുല്യം ലഭിക്കാനായി അപേക്ഷിച് ഉപഭോക്താക്കളിലും പ്രവര്‍ത്തനരഹിതമായ മീറ്റര്‍ ഉള്ളവര്‍, വാട്ടര്‍ ചാര്‍ജ് കുടിശ്ലികയുള്ളവര്‍, APL സ്ത്രാറ്റസിലേയ്ക് മാറിയിട്ടുള്ളവര്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ ടി വിവരം sMs സന്ദേശം വഴി അറിയിക്കുന്നതാണ്. 2024 ഫെബ്രുവരി 15-ന് മുമ്പ് കേടായ മീറ്റര്‍ മാറ്റി വയ്ക്കുകയും കുടിശ്ശിക അടക്കുകയും ചെയ്യുന്നപക്ഷം ഉപഭോക്താക്കള്‍ക്ക് ഓട്ടോമാറ്റിക്കായി BPL ആനുകുല്യം പുതുക്കി നല്‍കുന്നതാണ്. പുതുതായി BPL ആനുകൂല്യം ലഭിക്കാനായി അപേക്ഷിച്ച ഉപഭോക്താക്കളില്‍ ഇഅബാക്കസില്‍ നല്‍കിയിട്ടുള്ള ഉപഭോക്താവിന്‍റെ പേരും റേഷന്‍ കാര്‍ഡിലെ ഉടസ്ഥന്റെയും അംഗങ്ങളുടെയും പേരും തമ്മില്‍ വൃത്യാസം ഉണ്ടെങ്കില്‍ ടി ഉപഭോക്താക്കളുടെ പട്ടിക "മിസ്സറ്‌മാച്ച് വെരിഫിക്കേഷന്‍" എന്ന മെനുവില്‍ തൊട്ടടുത്ത ദിവസം സെക്ഷന്‍ ജീവനക്കാര്‍ക്കു ലഭ്യമാകുന്നതാണ്. GIMYO പട്ടികയില്‍ ഇഅബാക്കസില്‍ നല്‍കിയിട്ടുള്ള ഉപഭോക്താവിന്‍റെ പേരും റേഷന്‍ കാര്‍ഡിലെ ഉടസ്ഥന്റെയും അംഗങ്ങളുടെയും പേരും ലഭ്യമാകുന്നതാണ്, സെക്ഷന്‍ ജീവനക്കാര്‍ അത് പരിശോധിച്ച് അര്‍ഹമാണെങ്കില്‍ അംഗീകരിക്കുകയോ അല്ലെങ്കില്‍ നിരസിക്കുകയോ ചെയ്യാവുന്നതാണ്.
- ബി. പി. എൽ. ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി 15.02.2024 ആയിരിക്കും.
- പ്രവർത്തനക്ഷമമായ വാട്ടർ മീറ്റർ ഉള്ള ഉപഭോക്താക്കൾക്ക് മാത്രമേ ബി. പി. എൽ. ആനുകൂല്യം ലഭിക്കുകയുള്ളു
- വാട്ടർ ചാർജ് കുടിശിക ഉള്ള ഉപഭോക്താക്കൾക്ക് ബി. പി. എൽ. ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല

Comments
Post a Comment