തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഇനി; കെ-സ്മാർട്ട്


 രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം ഇനി സർക്കാർ ഓഫീസുകൾ നിരങ്ങേണ്ട സേവനങ്ങളെല്ലാം വിരൽ തുമ്പിൽ രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈൻ വഴി ലഭിക്കുന്ന കെ-സ്മാർട്ട് സോഫ്റ്റുവെയർ ആപ്ലിക്കേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഇതിന്റെ ഉദ്ഘാടനം. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ എന്നതാണ് കെ-സ്മാർട്ടിന്റെ പൂർണ്ണ രൂപം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇനി മുതൽ ഓൺലൈനായി ലഭിക്കുന്നതാണ്. സാങ്കേതിക വിദ്യയുടെ പുരോഗതി സമൂഹത്തിലെ വിവധ മേഖലകളിൽ പ്രയോജനപ്പെടുത്താനാണ് ഈ സർക്കാർ ശ്രമിക്കുന്നത് എന്ന് ഉത്ഘാടന വേദിയിൽ വെച്ച് മുഖ്യമന്ത്രി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ഈ ക-സ്മാർട്ട് അപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ എല്ലാ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ആയിരിക്കും ഇത് നടപ്പിലാക്കുക. ഏപ്രിൽ ഒന്നാം തിയതി മുതൽ ആയിരിക്കും ഇതിന്റെ സേവനം പഞ്ചായത്തുകൾക്ക് ലഭിക്കുക. ഇത് പ്രാവർത്തികമാകുന്നതോടെ കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ ഓൺലൈനായി ലഭിക്കുന്നതായിരിക്കും. ഉപയോക്താക്കൾക്ക് വീട്ടിലിരുന്ന് തന്നെ ഇത്തരം ആവിശ്യങ്ങൾ നേടിയെടുക്കാവുന്നതാണ്. ഉപയോക്താക്കൾ സമർപ്പിച്ച അപേക്ഷയുടെ വിവരങ്ങൾ തത്സമയമായി അറിയാനുള്ള ഓപ്ഷനും ഇതിൽ ഉണ്ടായിരിക്കുന്നതാണ്. വാട്സ്ആപ്പിലൂടെയും ഇ മെയിലിലൂടെയും ആയിരിക്കും ഈ വിവരങ്ങൾ അറിയാൻ സാധിക്കുക. ഈ സംവിധാനത്തിന്റെ മൊബൈൽ ആപ്പിന്റെ വേർഷൻ പുറത്തിറക്കിയത് വ്യവസായ മന്ത്രിയായ പി രാജീവാണ്. മന്ത്രി എം.ബി. രാജേഷ് ഈ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ചീഫ് മിഷന്‍ ഡയറക്ടര്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു, കൊച്ചി മേയർ എം അനിൽ കുമാർ എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.

Official Website: https://ksmart.lsgkerala.gov.in/

🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല