പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് യോജന പദ്ധതിക്ക് അപേക്ഷിക്കാം


 .കേന്ദ്ര സർക്കാരിൻ്റെ മേൽക്കൂര സൗരോർജ്ജ പദ്ധതി.

പദ്ധതിയിലേക്ക് കേരളത്തിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം.
ഒരു കോടി കുടുംബങ്ങൾക്ക് മാസം 300 യൂണിറ്റുവരെ സൗജന്യ വൈദ്യുതി നൽകുന്ന മേൽക്കൂര സൗരോർജ്ജ പദ്ധതിയിൽ നിന്ന് കേരളത്തിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് യോജന എന്ന പദ്ധതിക്ക് ഈ മാസം ഔദ്യോഗിക തുടക്കമാകും. സമൂഹമാധ്യമമായ എക്സ് അക്കൗണ്ടിലൂടെ ഫെബ്രുവരി 13നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിച്ചത്.
വീടുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇടത്തരം വൈദ്യുതി ആവശ്യമുള്ള കുടുംബങ്ങൾക്ക് കൂടുതൽ സബ്സിഡി ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ഒരു കിലോവാട്ട് ശേഷിയുള്ള നിലയത്തിന് 30,000 രൂപയാണ് സബ്സിഡി ലഭിക്കുക. രണ്ട് കിലോവാട്ടിന് 60,000 രൂപയും മൂന്ന് കിലോവാട്ടിന് 78,000 രൂപയും ലഭിക്കും. മൂന്ന് കിലോവാട്ടിൽ കൂടിയാലും പരമാവധി സബ്സിഡി 78,000 രൂപയാണ്.പ്രതിമാസം 300 യൂണിറ്റുവരെ സൗജന്യ വൈദ്യുതി നൽകി ഒരു കോടി വീടുകളിൽ പ്രകാശം പരത്താനാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് യോജന പദ്ധതിയിലൂടെ വൈദ്യുതി നിരക്ക് കുറയ്ക്കാനാകുന്നതിനൊപ്പം ആളുകൾക്ക് തൊഴിലവസരം ലഭിക്കുകയും ചെയ്യും.
പിഎംസൂര്യഘർ പോർട്ടൽ മുഖേനെയാണ് പദ്ധതിയിൽ ഭാഗമാകാൻ ( pmsuryghar.gov.in ) രജിസ്റ്റർ ചെയ്ത് അപേക്ഷ നൽകേണ്ടത്. സൈറ്റിൽ പ്രവേശിച്ച ശേഷം ആദ്യം സംസ്ഥാനം തെരഞ്ഞെടുക്കണം. തുടർന്ന് വൈദ്യുതി വിതരണ കമ്പനി തെരഞ്ഞെടുക്കുകയും തുടർന്ന് ഇലക്‌ട്രിസിറ്റി കൺസ്യൂമർ നമ്പർ നൽകുകയും വേണം. ഇതിന് ശേഷം മൊബൈൽ നമ്പരും ഇമെയിൽ വിവരവും നൽകണം. പോർട്ടലിൽ നിന്നുള്ള നിർദേശങ്ങൾ പാലിച്ച് ലോഗിൻ ചെയ്യണം. ഉപഭോക്തൃ നമ്പരും മൊബൈൽ നമ്പരും ഉപയോഗിച്ച് വേണം ലോഗിൻ ചെയ്യാൻ. തുടർന്ന് ഫോം അനുസരിച്ച് സോളാറിനായി അപേക്ഷിക്കാം. ഡിസ്‌കോമിൽ നിന്നുള്ള സാധ്യത അനുമതിക്കായി കാത്തിരിക്കുക. നിങ്ങൾക്ക് സാധ്യതാ അനുമതി ലഭിച്ചുകഴിഞ്ഞാൽ നിങ്ങളുടെ ഡിസ്‌കോമിൽ രജിസ്റ്റർ ചെയ്ത ഏതെങ്കിലും വെണ്ടർമാർ പ്ലാൻ്റ് ഇൻസ്റ്റാൾ ചെയ്യുകയും വേണം.

കേന്ദ്ര സർക്കാരിൻ്റെ സബ്സിഡിയോടെ കേരളത്തിൽ നടപ്പാക്കുന്ന പുരപ്പുറ സൗരോർജ പദ്ധതിയിൽ കിലോവാട്ടിന് 18,000 രൂപയാണ് സബ്സിഡി. രണ്ട് കിലോവാട്ടിന് 29,000 രൂപയും മൂന്ന് കിലോവാട്ടിന് 43,000 രൂപയുമാണ് ലഭിക്കുക

🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല