പരിവാഹനിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം,
മോട്ടർ വാഹന വകുപ്പ് സേവനങ്ങൾ ആധാർ അധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകൾ തങ്ങളുടെ ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പർ പരിവാഹൻ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തണം. സ്വന്തമായി ഫെബ്രുവരി 29 വരെ നമ്പർ ചേർക്കാം. നമ്പർ ഉൾപ്പെടുത്താൻ കഴിയാത്ത വാഹന ഉടമകൾക്ക് രജിസ്റ്ററിങ് അതോറിറ്റിയുമായി ബന്ധപ്പെട്ടു മൊബൈൽ അപ്‌ഡേഷൻ പൂർത്തീകരിക്കാം.
മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി വിവിധ സേവനങ്ങള്‍ ആധാര്‍ ഓതന്റിക്കേറ്റഡ്/ ഫെയ്സ് ലെസ് രീതിയില്‍ നല്‍കി വരുന്നു. ഇതിനായി വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള മൊബൈല്‍ നമ്പറുകള്‍ വാഹന്‍ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
ലിങ്ക് ചെയേണ്ട അവസാന തീയതി: 2024 ഫെബ്രുവരി 29
🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

Comments
Post a Comment