കുസാറ്റ് കോമൺ അഡ്മിഷൻ ടെസ്റ്റ് 2024 യുജി & പിജി അപേക്ഷ രജിസ്ട്രേഷനുള്ള അവസാന തീയതി 15/03/2024 വരെ നീട്ടി
കൊച്ചിൻ ശാസ്‌ത്ര സാങ്കേതിക സർവകലാശാല (CUSAT) 2024-25 അക്കാദമിക് വർഷത്തേക്കുള്ള വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ പ്രവേശനത്തിനായി അപേക്ഷ രജിസ്ട്രേഷനുള്ള അവസാന തീയതി 15/03/2024 വരെ നീട്ടി
ബി.ടെക്., ഇന്റഗ്രേറ്റഡ് എം.എസ്‌സി. (5 വർഷം), ബി.കോം എൽഎൽബി, ബിബിഎ എൽഎൽബി, ബി.എസ്‌സി (CS) എൽഎൽബി, 3 വർഷ എൽഎൽബി, എൽഎൽഎം, ബി.വോക്. എം.എസ്‌സി., എം.എ., എംസിഎ, എം.ബി.എ., ബയോ എത്തിക്‌സിൽ മാസ്റ്റേഴ്‌സ്, എം.എഫ്.എസ്‌സി., എം.വോക്., എം.ടെക്., പി.എച്ച്.ഡി., പി.ഡി.എഫ്. തുടങ്ങിയ നിരവധി കോഴ്‌സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്.
എം.ബി.എ. യ്‌ക്ക് സി-മാറ്റ് (AICTE), കെ-മാറ്റ് (കേരള), ക്യാറ്റ് (IIM) സ്‌കോർ നിർബന്ധമാണ്.
M.Tech പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ: 27/01/2024 മുതൽ 31/05/2024 വരെ
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2024 മാർച്ച് 15
🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

Comments
Post a Comment