പ്രതിഭ സ്കോളർഷിപ്പ് സ്കീം 2023-24 നു അപേക്ഷിക്കാം
ഹയർ സെക്കൻഡറി ബോർഡ് പരീക്ഷ വിജയിച്ചതിനു ശേഷം2023-24 അധ്യയന വർഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ബിരുദ പഠനത്തിന് ചേർന്നവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് വർഷ ബിരുദം പഠനത്തിനും തുടർന്നുള്ള രണ്ട് വർഷം ബിരദാനന്തര പഠനത്തിനും സ്കോളർഷിപ്പ് ലഭിക്കും. ഓൺലൈൻ രജിസ്ട്രേഷൻ വഴി നിർദിഷ്ട വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷകൾ 2024 ഫെബ്രുവരി 29 നകം നൽകണം.
പ്രതിഭ സ്കോളർഷിപ്പ് ആർക്കൊക്കെ അപേക്ഷിക്കാം
പ്ലസ് ടുവിന് 90% മാർക്കെങ്കിലും നേടി ഒന്നാം വർഷ ശാസ്ത്ര ബിരുദത്തിന് ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനവസരം. പട്ടികജാതി/വർഗ്ഗ വിഭാഗങ്ങൾക്ക് 80% മാർക്കു മതി. വരുമാന പരിധി നിഷ്ക്കർഷിച്ചിട്ടില്ലാത്തതിനാൽ, നിർദ്ദിഷ്ടയോഗ്യതയുള്ള ആർക്കും അപേക്ഷിക്കാവുന്നതാണ്.
പ്രതിഭ സ്കോളർഷിപ്പ് സ്കോളർഷിപ്പ് ആനുകൂല്യം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക്, ആദ്യ വർഷം 12,000 /- രൂപയും രണ്ടാം വർഷം 18,000 /- രൂപയും മൂന്നാം വർഷം 24,000 /- രൂപയും സ്കോളർഷിപ്പായി ലഭിക്കും. പ്രസ്തുത വിദ്യാർത്ഥികൾ 75% മാർക്കോടെ ബിരുദം പൂർത്തിയാക്കി ബിരുദാനന്തരബിരുദത്തിനു ചേർന്നാൽ മറ്റു മാനദണ്ഡങ്ങളൊന്നുമില്ലാതെ തന്നെ ആദ്യ വർഷം 40,000 /- രൂപയും രണ്ടാം വർഷം 60,000 /- രൂപയും ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2024 ഫെബ്രുവരി 29
🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

Comments
Post a Comment