കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി 2023-24
കേരളത്തിലെ സര്‍വ്വകലാശാലകളോട് അഫിലിയേറ്റു ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്സ് & സയന്‍സ് കോളേജുകളിലും, ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജുകളിലും ബിരുദ കോഴ്സുകളില്‍ 2023-24 അധ്യയനവര്‍ഷം ഒന്നാം വര്‍ഷ എയ്ഡഡ് പ്രോ ഗാമുകളിലേയ്ക്ക് (പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളില്‍നിന്നും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണത്തിനുവേണ്ടി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.
അപേക്ഷകള്‍ scholarship.kshec.kerala.gov.in എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് 2024 ഫെബ്രുവരി 19 മുതല്‍ 2024 മാര്‍ച്ച് 18 വരെ ഓണ്‍ലൈനായി സമര്‍പ്പി ക്കാം.
ആര്‍ക്കെല്ലാം അപേക്ഷിക്കാം ?
സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ ഗവണ്‍മെന്റ് /എയ്ഡഡ് ആര്‍ട്സ് & സയന്‍സ് കോളേജുകളില്‍, എയ്ഡഡ് കോഴ്‌സുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടാതെ, സമാനമായ കോഴ്സുകള്‍ക്ക് ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളും അപേക്ഷിക്കാന്‍ അര്‍ഹരാണ്. അപേക്ഷകര്‍ ഇന്ത്യന്‍ പൌരന്‍മാരായിരിക്കണം. പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും/സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സുകള്‍ക്കും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കേണ്ടതില്ല.
മറ്റുവിവരങ്ങൾ
1. ഈ അദ്ധ്യയന വര്‍ഷം (2023-24) 1000 സ്‌കോളര്‍ഷിപ്പുകളാണ് അനുവദിക്കുന്നത്.
2. ഓരോ സര്‍വ്വകലാശാലകളിലും, ഓരോ സ്ര്രീമിലും അനുവദിച്ചിട്ടുളള ആകെ സീറ്റുകള്‍ക്ക് ആനുപാതികമായിട്ടായിരിക്കും സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്.
3. ഫീസ് ആനുകൂല്യം ഒഴികെ മറ്റേതെങ്കിലും തരത്തിലുള്ള സ്‌കോളര്‍ഷിപ്പു കളോ സ്്ററൈപ്പന്റുകളേം കൈപ്പറ്റുന്ന വിദ്യഠര്‍ത്ഥികള്‍ ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല. (പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദൃഠര്‍ത്ഥികള്‍ക്കു ലഭിക്കുന്ന ലംപ്സം ഗ്രാന്റിനേയും കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് നല്‍കുന്ന ഹിന്ദി സ്‌കോളര്‍ഷിപ്പിനേയും ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.)
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2024 മാർച്ച് 18
🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepklr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepklr.blogspot.com/

Comments
Post a Comment