സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് ഒറ്റതവണ രജിസ്ട്രേഷൻ (One Time Registration) ആരംഭിച്ചു.
വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലെ നിയമനങ്ങൾക്ക് സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾക്ക് അനുസൃതമായി അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഒറ്റതവണ രജിസ്ട്രേഷൻ (One Time Registration) നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി.
07/11/2023 മുതൽ പരീക്ഷാ ബോർഡിന്റെ www.csebkerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ഉദ്യോഗാർത്ഥികൾക്ക് ഒറ്റതവണ രജിസ്ട്രേഷൻ (One Time Registration) നടത്തുവാൻ സാധിക്കുന്നതാണ്. സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾക്ക് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നതിനുള്ള പ്രാരംഭ നടപടിയുടെ ഭാഗമായിട്ടാണ് ഇപ്പോൾ ഒറ്റതവണ രജിസ്ട്രേഷൻ (One Time Registration) ആരംഭിക്കുന്നത്. സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് നടത്തുന്ന വിവിധ പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും ഈ ഒറ്റതവണ രജിസ്ട്രേഷൻ (One Time Registration) നടത്തുവാൻ ശ്രദ്ധിക്കേണ്ടതാണ്.
Official Website: https://keralacseb.kerala.gov.in/

Comments
Post a Comment