JEE മെയിൻ 2024 സെഷനുള്ള അപേക്ഷാ ആരംഭിച്ചു.


 നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) JEE മെയിൻ 2024 സെഷനുള്ള അപേക്ഷാ പ്രക്രിയ ആരംഭിച്ചു. ഉദ്യോഗാർത്ഥികൾക്ക് jeemain.nta.ac.in വെബ്‌സൈറ്റിൽ വിജ്ഞാപനം വായിക്കാനും ഓൺലൈൻ അപേക്ഷ നൽകാനും കഴിയും. 2023 നവംബർ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക..

പരീക്ഷയുടെ ആദ്യ സെഷൻ ജനുവരി-ഫെബ്രുവരി മാസങ്ങളിലും രണ്ടാം സെഷൻ ഏപ്രിലിലും നടക്കും.

അപേക്ഷ

   രണ്ടു സെഷനുകളിലും പരീക്ഷ അഭിമുഖീകരിക്കാൻ താത്‌പര്യമുള്ളവർക്ക് രണ്ടു സെഷനുകളിലേക്കും ഒരുമിച്ച് ഇപ്പോൾ അപേക്ഷിക്കാം. അതിനനുസരിച്ച് പരീക്ഷാ ഫീസ് അടയ്ക്കണം. ആദ്യ സെഷനിലേക്കുമാത്രം ഇപ്പോൾ അപേക്ഷിക്കാൻ താത്‌പര്യമുള്ളവർക്ക് ഇപ്പോൾ അതിലേക്കു മാത്രമായി അപേക്ഷിക്കാം. ഒരു സെഷന്റെ അപേക്ഷാഫീസ് ഇപ്പോൾ അടച്ചാൽ മതി. രണ്ടാം സെഷനിലേക്ക് അപേക്ഷിക്കണമെന്ന് പിന്നീട് തോന്നുന്ന പക്ഷം, രണ്ടാം സെഷനുവേണ്ടി അപേക്ഷാ സൈറ്റ് ഓപ്പൺ ആകുമ്പോൾ അപേക്ഷിക്കാം. ആ സെഷന് പരീക്ഷാ ഫീസ് അപ്പോൾ അടയ്ക്കണം.

  ആദ്യ സെഷൻ/രണ്ടു സെഷൻ (താത്‌പര്യമുണ്ടെങ്കിൽ) അപേക്ഷ ഓൺലൈൻ  വഴി നവംബർ 30-ന് രാത്രി ഒൻപതുവരെ നൽകാം. ഒരു സെഷനിലേക്കുള്ള അപേക്ഷാഫീസ് വിവരങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുണ്ട്. ബാധകമായ അപേക്ഷാഫീസ് ഓൺലൈനായി 30 രാത്രി 11.50 വരെ, നെറ്റ് ബാങ്കിങ്, ക്രഡിറ്റ്/ഡബിറ്റ് കാർഡ്, യു.പി.ഐ. വഴി അടയ്ക്കാം.

രണ്ടാം സെഷനിലേക്കുള്ള അപേക്ഷ ഫെബ്രുവരി രണ്ടുമുതൽ മാർച്ച് രണ്ടിന് രാത്രി ഒൻപത് വരെ നൽകാം. അപേക്ഷാ ഫീസ് മാർച്ച് രണ്ടിന് രാത്രി 11.50 വരെ ഓൺലൈൻ ആയി അടയ്ക്കാം. പരീക്ഷ ഏപ്രിൽ ഒന്നിനും ഏപ്രിൽ 15-നും ഇടയ്ക്ക്. രണ്ടാം സെഷൻ അപേക്ഷ സംബന്ധിച്ച പ്രത്യേക അറിയിപ്പ് ആ വേളയിൽ ഉണ്ടാകും.

അപേക്ഷ നൽകുമ്പോൾ അപേക്ഷാർഥിയുടെയും രക്ഷാകർത്താവിന്റെയും മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ നൽകണം. പരീക്ഷ സംബന്ധിച്ച അറിയിപ്പുകൾ, അപേക്ഷാർഥിയെയും രക്ഷാകർത്താവിനെയും ഇവയിലൂടെയാകും അറിയിക്കുക. അപേക്ഷ നൽകാനുള്ള വിശദമായ മാർഗനിർദേശങ്ങൾ വെബ്‌സൈറ്റിലും ഇൻഫർമേഷൻ ബുള്ളറ്റിനിലും ലഭിക്കും.

അപേക്ഷാഫീസ് വിജയകരമായി അടച്ച ശേഷം അപേക്ഷയുടെ കൺഫർമേഷൻ പേജ് ലഭിക്കും. അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിച്ചുെവക്കാം. കൺഫർമേഷൻ പേജ് എവിടേക്കും അയക്കേണ്ടതില്ല. ആദ്യ സെഷൻ ഫലപ്രഖ്യാപനം ഫെബ്രുവരി 12-ന് പ്രതീക്ഷിക്കാം. രണ്ടാം സെഷൻ ഫലപ്രഖ്യാപനം ഏപ്രിൽ 25-ന് പ്രതീക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2023 നവംബർ 30. 


🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല