ജീവൻ പ്രമാൺ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കൽ


 

ജീവൻ പ്രമാൺ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കൽ ഐഡന്റിറ്റി തെളിയിക്കുന്ന പ്രധാന രേഖയായിട്ടാണ് ലൈഫ് സർട്ടിഫിക്കറ്റിനെ കണക്കാക്കുന്നത്. എല്ലാ വർഷവും നവംബർ 1 മുതലാണ് ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടത്. 

പെൻഷൻകാർക്ക് എങ്ങനെ ലൈഫ് സർട്ടിഫിക്കറ്റ് ഓൺലൈനായി അപേക്ഷിക്കാം

കേന്ദ്ര സർക്കാർ നൽകുന്ന പെൻഷൻ ലഭിക്കാൻ ഉപഭോക്താക്കൾ എല്ലാ വർഷവും പെൻഷൻ വിതരണ ഏജൻസിക്ക് (പിഡിഎ) ജീവൻ പ്രമാൺ അല്ലെങ്കിൽ വാർഷിക ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത് നിർബന്ധമാണ്. നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കുന്ന പ്രധാന രേഖയായിട്ടാണ് ലൈഫ് സർട്ടിഫിക്കറ്റിനെ കണക്കാക്കുന്നത്. എല്ലാ വർഷവും നവംബർ 1 മുതലാണ് ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടത്. എന്നാൽ 80 വയസോ അതിൽക്കൂടുതലോ ഉള്ളവർക്ക് ഒക്ടോബർ 1 മുതൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കേന്ദ്ര സർക്കാർ അധിക സമയം അനുവദിച്ചു.

അതേ സമയം പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന് സർക്കാർ നിരവധി ഓപ്ഷനുകൾ നൽകുന്നുണ്ട്. ഉപഭോക്താവിന് ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, സംസ്ഥാന/യുടി സർക്കാർ ഓഫീസുകൾ തുടങ്ങിയ പെൻഷൻ വിതരണ ഏജൻസികൾ സന്ദർശിച്ച് സർട്ടിഫിക്കറ്റ് സമർപ്പിക്കാവുന്നതാണ്. അതേ സമയം അപേക്ഷ ഡിജിറ്റലായി സമർപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്. പെൻഷനേഴ്സിന് പിഡിഎയുടെ മുൻപാകെ ഹാജരാകാനാകില്ലെങ്കിൽ ഏതെങ്കിലും ഗസറ്റഡ് ഓഫീസർ ഒപ്പിട്ട ലൈഫ് സർട്ടിഫിക്കറ്റ് ഫോർമാറ്റ് സമർപ്പിക്കാവുന്നതാണ്. സെൻട്രൽ പെൻഷൻ അക്കൌണ്ടിംഗ് ഓഫീസ് (സിപിഐഒ) പുറപ്പെടുവിച്ച സ്കീം ബുക്ക്ലെറ്റിൽ ഇങ്ങനെ ഒരു സാധ്യത നിലനിൽക്കുന്നുണ്ട്.

ഉപഭോക്താക്കൾക്ക് അവരുടെ വാർഷിക ലൈഫ് സർട്ടിഫിക്കറ്റുകൾ ഓൺലൈനായി സമർപ്പിക്കാൻ ജീവൻ പ്രമാൻ പോർട്ടൽ പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനായി പെൻഷൻ വാങ്ങുന്ന ആളുകൾ ആദ്യം ജീവൻ പ്രമാൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. മാത്രമല്ല യുഐഡിഎഐയുടെ ബയോമെട്രിക്സ് പരിശോധനയിൽ ക്വാളിഫൈ ചെയ്യണം.

ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കും (ഐപിപിബി) 2020 ൽ പോസ്റ്റ്മാൻ മുഖേന ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിനുള്ള വാതിൽപ്പടി സേവനം ആരംഭിച്ചിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് പോസ്റ്റ്ഇൻഫോ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് പെൻഷൻകാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

കൂടാതെ പെൻഷൻകാർക്ക് ഡോർസ്റ്റെപ്പ് ബാങ്കിംഗ് (DSB) മൊബൈൽ ആപ്ലിക്കേഷൻ, DSB-യുടെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറുകൾ - 18001213721, 18001037188 എന്നിവ വഴി സേവനം ബുക്ക് ചെയ്യാം. യുഐഡിഎഐ ആധാർ സോഫ്‌റ്റ്‌വെയർ അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ് ഓതന്റിക്കേഷൻ സാങ്കേതികവിദ്യയാണ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള മറ്റൊരു മാർഗം.

ധാരാളം കേസുകളിൽ വാർഷിക തിരിച്ചറിയൽ/ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ പെൻഷൻകാർ എത്രയും പെട്ടെന്ന് സ്പർഷ് പോർട്ടലിൽ വാർഷിക തിരിച്ചറിയൽ/ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

എല്ലാ വർഷവും നവംബർ 01 മുതലാണ് ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടത്. ഒരു നിശ്ചിത ദിവസത്തിനുള്ളിൽ ഇവ സമർപ്പിക്കാ അവരുടെ പെൻഷൻ  പിന്നീട് തടഞ്ഞു വെക്കുന്നതാണ്.

NB : ഈ സേവനം കമ്പ്യൂട്ടർ മുഖാന്തരം ചെയ്യുന്നതിന് ബയോമെട്രിക് ഉപകരണം ആവശ്യമാണ്.


🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല