ലേബർ രജിസ്‌ട്രേഷൻ രജിസ്‌ട്രേഷൻ/ലൈസൻസ്/പുതുക്കൽ


കേരള ലേബർ രജിസ്ട്രേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും തൊഴിലാളികൾക്കും 2024 വർഷത്തേക്കുള്ള ലേബർ രജിസ്ട്രേഷൻ പുതുക്കേണ്ടത് (ഈ മാസം) 2023 നവംബർ മാസത്തിലാണ് (കേരള ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ് മെൻറ് ആകട്  1960 പ്രകാരം)

നിലവിലുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കാലാവധി 31.12.2023 വരെയാണ് എങ്കിലും കാലാവധി തീരുന്നതിന് ഒരു മാസം മുന്നേ  സർട്ടിഫിക്കറ്റ് പുതുക്കേണ്ടതാണ് നവംബർ 30ന് ശേഷം 25% ഫൈൻ വരുന്നതാണ്

എല്ലാ വർഷവും നവംബർ മാസത്തിലാണ് ലേബർ രജിസ്ട്രേഷൻ പുതുക്കേണ്ടത്. മാസാവസാനം വരെ കാത്തിരിക്കാതെ എത്രയും വേഗം ലേബർ രജിസ്ട്രേഷൻ പുതുക്കുക. Site-ന്റെ തടസ്സങ്ങളിൽ നിന്ന് ഒഴിവാകുക, തുടർ ശിക്ഷണ നടപടി കളിൽനിന്ന് ഒഴിവാകുക. ഇന്നുതന്നെ രജിസ്ട്രേഷൻ പുതുക്കുക.

ലേബർ രജിസ്‌ട്രേഷൻ  രജിസ്‌ട്രേഷൻ/ലൈസൻസ്/പുതുക്കൽ നിർദ്ദേശങ്ങൾ

1. രജിസ്‌ട്രേഷൻ/ലൈസൻസ്/പുതുക്കൽ സർവീസുകൾക്കായി അപേക്ഷകർക്ക് ബന്ധപ്പെട്ട നിയമം തിരഞ്ഞെടുക്കാവുന്നതാണ്.

2. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷകന് വിശദാംശങ്ങൾ സ്ഥിരീകരിക്കാനും വിശദാംശങ്ങൾ സ്ഥിരീകരിക്കുന്നതിനുമുമ്പ് ഭേദഗതി ആവശ്യമുള്ള പക്ഷം, ആയത് ഭേദഗതി ചെയ്യുവാനും സാധിക്കുന്നതാണ്.

3. ശരിയായ രീതിയിൽ അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് അപേക്ഷകന് അപേക്ഷാ നമ്പർ ലഭിക്കുന്നതാണ്.

4. ആയതിന് ശേഷം അപേക്ഷകർക്ക് ഓൺലൈനായി തുക ഒടുക്കാവുന്നതാണ്.തുക ഒടുക്കുന്ന മുറയ്ക്ക് ലഭ്യമാകുന്ന ഇ-ചെല്ലാൻ ഡൗൺലോഡ് ചെയ്തു സൂക്ഷിക്കാവുന്നതാണ്.

5. അപേക്ഷാ ഫോം, ചെല്ലാൻ എന്നിവയുടെ പരിശോധനയ്ക്ക് ശേഷം രജിസ്‌ട്രേഷൻ/ലൈസൻസ്/പുതുക്കൽ സർട്ടിഫിക്കറ്റ് ഓൺലൈനിൽ ലഭ്യമാകും.

6. അപേക്ഷ അംഗീകരിക്കുന്ന മുറയ്ക്ക് അപേക്ഷകനെ എസ്എംഎസ് വഴി ടി വിവരം അറിയിക്കുകയും, ബന്ധപ്പെട്ട രജിസ്‌ട്രേഷൻ/ലൈസൻസ്/പുതുക്കൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതുമാണ്.

7. അപേക്ഷ നിരസിക്കുകയാണെങ്കിൽ, ആയതിൻറ്റെ കാരണം എസ്.എം.എസ് മുഖാന്തരം അപേക്ഷകനെ അറിയിക്കുന്നതാണ്.

8. അപേക്ഷകന് വെബ്‌സൈറ്റിൽ ഏത് സമയത്തും അപേക്ഷയുടെ തൽസ്ഥിതി പരിശോധിക്കാവുന്നതാണ്. ( https://lcas.lc.kerala.gov.in/office/onlinehome.php)

9. കേരള ഷോപ്പ്സ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്മെൻറ്റ് നിയമം ,1960 ; കോൺട്രാക്ട് ലേബർ (നിയന്ത്രണം, നിർത്തലാക്കൽ) നിയമം,1970 എന്നിവയുടെ പുതുക്കലിനായി നിശ്ചിത തുക ഓൺലൈൻ ആയി ഒടുക്കുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റുകൾ ഓട്ടോ ജനറേറ്റ് ചെയ്യപ്പെടുന്നതാണ്.

Official Website: https://lcas.lc.kerala.gov.in/


🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/

 

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല