സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്


 രാജ്യത്തെ കോളേജ്, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കുള്ള സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് സ്‌കീമിന് ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് https://scholarships.gov.in/ വഴി ഡിസംബർ 31വരെ അപേക്ഷ സമർപ്പിക്കാം. കേന്ദ്ര ധനസഹായമുള്ള സ്‌കോളർഷിപ്പാണിത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികളെ സാമ്പത്തികമായി സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. 

സെൻട്രൽ സെക്‌ടർ സ്‌കോളർഷിപ്പ് സ്‌കീം പ്രതിവർഷം 82,000 ബിരുദ/ബിരുദാനന്തര വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നു. സ്കോളർഷിപ്പിന്റെ 50% പെൺകുട്ടികൾക്കും ബാക്കി 50% ആൺകുട്ടികൾക്കും നീക്കിവച്ചിരിക്കുന്നു. ഡിപ്ലോമ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കില്ല.

കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം  കോളേജ് / സർവകലാശാല തുടങ്ങിയ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് കേരള സ്റ്റേറ്റ് ഹയർ സെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി ബോർഡുകൾ നടത്തിയ പ്ലസ് ടു പരീക്ഷയിൽ 80% മാർക്ക് വാങ്ങി വിജയിച്ചവരും ഏതെങ്കിലും ബിരുദ കോഴ്‌സിന് ഒന്നാം വർഷം പഠിക്കുന്നവരുമായിരിക്കണം അപേക്ഷകർ. 

സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് തുക

  • ബിരുദം

ബിരുദത്തിന്റെ ആദ്യ മൂന്ന് വർഷത്തെ വാർഷിക സ്‌കോളർഷിപ്പ് തുക 10,000 രൂപ.

5 വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സിന്റെ കാര്യത്തിൽ (പ്രൊഫഷണൽ സ്റ്റഡീസ്), 4-ഉം 5-ഉം വർഷത്തെ പഠനകാലത്ത് വിദ്യാർത്ഥികൾക്ക് പ്രതിവർഷം 20,000 രൂപ നൽകും. വിദ്യാർത്ഥികൾ ബി.ടെക്., ബി.ഇംഗ്ലീഷ് തുടങ്ങിയ സാങ്കേതിക കോഴ്‌സുകൾ പഠിക്കുന്നുണ്ടെങ്കിൽ, ബിരുദതലം വരെ സ്കോളർഷിപ്പ് നൽകും.

  • ബിരുദാനന്തര ബിരുദം

ബിരുദാനന്തര ബിരുദ തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 20,000 രൂപ നൽകും.

ഇന്ത്യ ഗവൺമെൻറ് നിർദ്ദേശിക്കുന്ന താഴെ പറയുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും സ്കോളർഷിപ്പ് അനുവദിക്കുന്നത്.

സ്കോർഷിപ്പ് ഫ്രഷായി അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ :-

  • അപേക്ഷകർ യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 80% മാർക്ക് നേടിയവരും കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപ കവിയാത്തവരുമായിരിക്കണം.
  • അപേക്ഷകർ അംഗീകൃത സ്ഥാപനങ്ങളിൽ അംഗീകൃത കോഴ്‌സിന് പഠിക്കുന്നവരായിരിക്കണം. പ്ലസ് ടു കഴിഞ്ഞ് തുടർപഠനം നടത്തുന്നവരായിരിക്കണം.
  • മറ്റേതെങ്കിലും സ്കോളർഷിപ്പ് വാങ്ങുന്നവർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല.
  • ആകെ സ്കോളര്ഷിപ്പിൻറെ 50% പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു.
  • 15% സ്കോളർഷിപ്പുകൾ SC വിഭാഗത്തിനും 75% സ്കോളർഷിപ്പുകൾ ST വിഭാഗത്തിനും 27% സ്കോളർഷിപ്പുകൾ OBC വിഭാഗത്തിനും ഓരോ വിഭാഗത്തിലും  5% ഭിന്നശേഷി വിഭാഗത്തിനും നീക്കി വെച്ചിരിക്കുന്നു.
  • അപേക്ഷകർ 18 - 25 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.

ആവശ്യമായ രേഖകൾ :-

  • ബന്ധപ്പെട്ട അധികാരിയിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്.
  • ഹയർ സെക്കൻഡറി / വെക്കേഷണൽ ഹയർ സെക്കൻഡറിയുടെ മാർക്ക് ലിസ്റ്റിൻറെ അസ്സൽ പകർപ്പ്.
  • ജാതി, ശാരീരിക വൈകല്യം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ. (SC,ST,OBC,PH വിദ്യാർഥികൾ)
  • വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവിയിൽ നിന്നുള്ള പ്രവേശന റിപ്പോർട്ട്.
  • സ്കോളർഷിപ്പ് പുതുക്കുവാനുള്ള മാനദണ്ഡം :- 
  • തൊട്ട് മുമ്പുള്ള പരീക്ഷയിൽ കുറഞ്ഞത് 50% മാർക്കുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് രണ്ടാം വർഷം മുതൽ പുതുക്കി നൽകും.
  • 75% അറ്റൻഡൻസ് ഉണ്ടായിരിക്കണം.
   

🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല