ആസ്പയര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം


 കോളേജ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന റിസര്‍ച്ച് അവാര്‍ഡ് 2023-24ന് (ആസ്പയര്‍ സ്‌കോളര്‍ഷിപ്പ്) സര്‍ക്കാര്‍ / എയ്ഡഡ് 2-ാം വര്‍ഷ ബിരുദാനന്തര ബിരുദം, എം.ഫില്‍, പി.എച്ച്.ഡി. വിദ്യാർഥികളിൽ നിന്നും ഒക്ടോബര്‍ 19 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷിക്കാൻ dcescholorship.kerala.gov.in

പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ

1. ഓരോ കോളേജിലും യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്‍റുകളിലും പ്രിന്‍സിപ്പാള്‍, HOD സ്കോളര്‍ഷിപ്പ് നോഡല്‍ ഓഫീസര്‍ ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മറ്റിയും ആതിഥേയ സ്ഥാപനത്തിലെ ഗൈഡും അംഗീകരിച്ചു മേലൊപ്പുവച്ച മൂല്യവത്തും, അക്കാദമിക് പ്രാധാന്യവുമേറിയ ഉന്നത നിലവാരം പുലര്‍ത്തുന്ന SYNOPSIS മാത്രമേ റിസര്‍ച്ച് അവാര്‍ഡിനായി പരിഗണിക്കുകയുളളൂ. ആയതിനാല്‍ സെലക്ഷന്‍ കമ്മറ്റിയുടെയും ഗൈഡിന്‍റെയും മേലൊപ്പുവച്ചതിനു ശേഷം മാത്രംSYNOPSIS അപ്ലോഡ് ചെയ്യുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രൊജക്ട് റിപ്പോര്‍ട്ടും മേല്‍ പറഞ്ഞ പ്രകാരം അംഗീകരിച്ച് മേലൊപ്പ് വച്ച് സമര്‍പ്പിക്കേണ്ടതാണ്.

2.പ്രൊജക്ട്/ഇന്‍റേണ്‍ഷിപ്പ് സ്വന്തം സ്ഥാപനത്തില്‍ ചെയ്യുന്നവര്‍ക്ക് സ്കോര്‍ഷിപ്പ് അനുവദിക്കുന്നതല്ല. ആതിഥേയ സ്ഥാപനങ്ങളായി ദേശീയ പ്രാധാന്യമുളള IIT, IIM,IISc, IISER, NIT, JNU, TISS തുടങ്ങിയവയോ, സംസ്ഥാനത്തിലെ NAAC 'A' ഗ്രേഡ് ലഭിച്ച കോളേജുകളോ തെരഞ്ഞെടുക്കേണ്ടതാണ്.

3.കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ഏതെങ്കിലും സ്കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ റിസര്‍ച്ച് അവാര്‍ഡിന് അര്‍ഹരല്ല.

4.മാതൃ, ആതിഥേയ സ്ഥാപനങ്ങളുടെ NOC , ആതിഥേയ സ്ഥാപനത്തിലെ സര്‍വ്വകലാശാല അംഗീകരിച്ച റിസര്‍ച്ച് ഗൈഡിന്‍റെ Consent Letter എന്നിവ അപ്ലോഡ് ചെയ്തിരിക്കണം.

5.Joining Report, Completion Certificate, Project Report എന്നിവ സ്കോളര്‍ഷിപ്പ് സൈറ്റിലെ നിര്‍ദ്ദിഷ്ട മാതൃകയില്‍ സമര്‍പ്പിക്കേണ്ടതാണ്.

6.PG, M.Phil, Ph.D കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്ന കാലയളവില്‍ ഒരു തവണ മാത്രമേ റിസര്‍ച്ച് അവാര്‍ഡിന് അര്‍ഹതയുളളൂ.

7.അപേക്ഷകരുടെ ബാഹുല്യത്തിനും അലോട്ട്മെന്‍റ് ലഭ്യതയ്ക്കും ആനുപാതികമായി സ്കോളര്‍ഷിപ്പ് നിജപ്പെടുത്തുന്നതിന് അക്കാദമിക മെരിറ്റിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ഗണന നിശ്ചയിക്കുന്നതാണ്.

Official Website: https://www.dcescholarship.kerala.gov.in/

🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/


Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല