മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ളസ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2023- 24 അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്ലസ് വൺ മുതലുള്ള കോഴ്സുകൾക്ക് പരീക്ഷയിൽ 50% മാർക്കോ തത്തുല്യ ഗൈഡോ നേടിയിരിക്കണം. അവസാന തീയതി നവംബർ 30. വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനും ജില്ല ഓഫീസുമായോ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് വെബ്സൈറ്റായ www.kmtwwfb.org സന്ദർശിക്കുക.
നിർദ്ദേശങ്ങൾ
- 1985 ലെ കേരളമോട്ടോർ തൊഴിലാളി ക്ഷേമനിധി പ്രകാരം അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾ ഈ സ്കോളർഷിപ്പിന് അർഹരാണ്.
- ജില്ലാതലത്തിലുള്ള മെരിറ്റ് ആയിരിക്കും സ്കോളർഷിപ്പിന് കണക്കാക്കുന്നതിനുള്ള മാനദണ്ഡം.
- കേരളത്തിലെ സർവ്വകലാശാലകളും അവയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളും ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള അംഗീകൃത സ്ഥാപനങ്ങളും റഗുലർ ഫുൾ ടൈം കോഴ്സുകൾക്കുമാത്രമേ കോളർഷിപ്പ് അനുവദിക്കുകയുള്ളൂ.
- ഒരു തൊഴിലാളി ജോലിയിൽ നിന്ന് പെൻഷൻ പറ്റി പിരിയുകയോ റീഫണ്ടിന് അപേക്ഷ നൽകുകയോ ചെയ്തു കഴിഞ്ഞാൽ ആ തൊഴിലാളിയെ സ്കോളർഷിപ്പിന്റെ കാര്യത്തിൽ അംഗമായി കണക്കാക്കുന്നതല്ല.
- ഓരോ കോഴ്സിന്റെയും പ്രവേശനത്തിനുള്ള ക്വാളിഫൈയിംഗ് പരീക്ഷയ്ക്കു ലഭിച്ച മാർക്കായിരിക്കും (50%) സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന്റെ മാനദണ്ഡം.
- സ്കോളർഷിപ്പിനുള്ള അപേക്ഷകൾ നിശ്ചിത ഫോറത്തിൽ നിശ്ചയിച്ചിട്ടുള്ള സമയപരിധിയ്ക്കുള്ളിൽ അതാത് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്. താമസിച്ചു സമർപ്പിക്കുന്ന അപേക്ഷകൾ സീകരിക്കുന്നതല്ല.

Comments
Post a Comment