നഴ്‌സിങ്, പാരാമെഡിക്കൽ പ്രവേശനം: രജിസ്‌ട്രേഷനും ഏഴാമത്തെ അലോട്ട്‌മെന്റിനായി ഓപ്ഷൻ സമർപ്പണവും
ബി.എസ്.സി നഴ്‌സിങ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്‌ടോബർ 13 ന്
2023-24 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് മാത്രം സർക്കാർ/സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള ഒൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്‌ടോബർ 13 ന് നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് പുതിയ കോളേജ് ഓപ്ഷനുകൾ ഒക്‌ടോബർ 11, 12 വൈകുന്നേരം 5 നകം സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ ഈ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. ഒഴിവുകളുടെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ അലോട്ട്‌മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഒക്‌ടോബർ 16, 17 തീയതികളിൽ അതത് കോളേജുകളിൽ പ്രവേശനം നേടണം. മറ്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് പിന്നീട് നടത്തും.
Official Website: https://lbscentre.in

Comments
Post a Comment