പടവുകൾ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന്റെ 'പടവുകൾ' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായം നൽകുന്നതാണ് പദ്ധതി. ഡിസംബർ 31നുള്ളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായ പദ്ധതിയാണ് 'പടവുകൾ'. വിധവകളായ സ്ത്രീകളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള പദ്ധതിയാണിത്. വിവിധ പ്രൊഫഷണൽ കോഴ്‌സുകൾക്ക് സർക്കാർ - എയ്‌ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന അവരുടെ കുട്ടികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകുന്ന പദ്ധതി. 2018-19 മുതലാണ് ഇത് നടപ്പാക്കിത്തുടങ്ങിയത്. പദ്ധതി ഗുണഭോക്തതാവിന്റെ കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. ഒരു കുടുംബത്തിലെ 2 പേർക്ക് ധനസഹായത്തിന് അർഹതയുണ്ട്.
Official Website: http://wcd.kerala.gov.in/

Comments
Post a Comment