യു.ജി.സി നെറ്റ് പരീക്ഷയ്ക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ( UGC – NET December 2023) പരീക്ഷയ്ക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആരംഭിച്ചു. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ csirnet.nta.nic.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. 2023 ഡിസംബർ 06 മുതൽ 22 ഡിസംബർ 2023 വരെ പരീക്ഷ നടക്കുന്നത്. കംപ്യൂട്ടർ അധിഷ്ഠിതമായാണ് പരീക്ഷ നടക്കുക. ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായിരിക്കും. General വിഭാഗത്തിൽ ഉള്ളവർക്ക് 1150 രൂപയും, General EWS, OBC-NCL എന്നീ വിഭാഗത്തിൽ പെട്ടവർക്ക് 600 രൂപയും, SC/ST/Third Gender എന്നിവർക്ക് 325 രൂപയും ആണ് എക്സാം ഫീ.
2023 ഒക്ടോബർ 28 ന് വൈകുന്നേരം 5.00 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

Comments
Post a Comment