വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2024 ഒക്ടോബര്‍ 27 മുതല്‍ ഡിസംബര്‍ 9 വരെ പേര് ചേര്‍ക്കാനും തിരുത്താനും അവസരം

.


വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2024 ന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക ഒക്ടോബര്‍ 27 ന് പ്രസിദ്ധീകരിക്കും. പട്ടികയില്‍ പേരില്ലാത്ത അതത് മണ്ഡലങ്ങളില്‍ സ്ഥിരതാമസമുള്ളവരായ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷിക്കാം. ഒക്ടോബര്‍ 27 മുതല്‍ ഡിസംബര്‍ ഒന്‍പത് വരെയാണ് അപേക്ഷിക്കാനുള്ള സമയം. 2006 ജനുവരി ഒന്നിനോ അതിനു മുന്‍പോ ജനിച്ചവര്‍ക്ക് പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം. പട്ടികയില്‍ തെറ്റുകളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിലും താമസസ്ഥലം, ഫോട്ടോ എന്നിവ മാറ്റുന്നത് സംബന്ധിച്ചും അപേക്ഷ നല്‍കാന്‍ അവസരമുണ്ട്.

voters.eci.gov.in, voterhelpline app, ബി.എല്‍.ഒമാര്‍ മുഖാന്തിരം, താലൂക്ക് ഓഫീസുകള്‍, കലക്ടറേറ്റ്, അക്ഷയകേന്ദ്രങ്ങള്‍, CSC കേന്ദ്രങ്ങള്‍, എന്നിവ വഴി അപേക്ഷ നല്‍കാം. തെറ്റുകളും മറ്റും തിരുത്തി ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി 25 മുതല്‍ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ആധാര്‍ കാര്‍ഡുമായി തിരിച്ചറിയല്‍ കാര്‍ഡ് ബന്ധിപ്പിക്കേണ്ടതിനാല്‍ ഐ.ഡി കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ജില്ല തെരഞ്ഞെടുപ്പ് വിഭാഗം അധികൃതര്‍ അറിയിച്ചു.

🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല