പ്രധാനമന്ത്രി വിശ്വകര്‍മ്മ യോജന കേരളത്തിൽ ഇപ്പോൾ എല്ലാ ജില്ലക്കാർക്കും അപേക്ഷ നൽകാം. പരമ്പരാഗത കരകൗശലത്തൊഴിലാളികള്‍ക്കായി നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്. സ്വാതന്ത്ര്യദിനത്തിലാണ് രാജ്യത്തെ പരമ്പരാഗത തൊഴില്‍ മേഖലയ്ക്കായി വിശ്വകര്‍മ്മ യോജന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. 13000 കോടി രൂപയാണ് അഞ്ച് വര്‍ഷം കൊണ്ട് ഈ മേഖലയ്ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നത്. സ്വര്‍ണ്ണപ്പണിക്കാര്‍, ഇരുമ്പ് പണിക്കാര്, അലക്കുകാര്‍, ബാര്‍ബര്‍മാര്‍, കല്‍പ്പണിക്കാര്‍ തുടങ്ങി പതിനെട്ട് പരമ്പരാഗത തൊഴിലുകള്‍ ആദ്യഘട്ടത്തില്‍ പദ്ധതിയ്ക്കുകീഴില്‍ ഉള്‍പ്പെടുത്തും. പുതിയ പദ്ധതിക്ക് കീഴിൽ, ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള പിഎം വിശ്വകർമ പോർട്ടൽ ഉപയോഗിച്ച് “വിശ്വകർമ” എന്ന് വിളിക്കപ്പെടുന്ന കരകൗശല വിദഗ്ധർക്ക് കോമൺ സർവീസസ് സെന്ററുകൾ വഴി യാതൊരു ചെലവും കൂടാതെ രജിസ്റ്റർ ചെയ്യാനാകും. അടിസ്ഥാനപരവും നൂതനവുമായ പരിശീലനത്തിലൂടെ നൈപുണ്യ വർദ്ധനയ്ക്കുള്ള അവസരങ്ങൾക്കൊപ്പം പിഎം വിശ്വകർമ സർട്ടിഫിക്കറ്റ്, ഐഡി കാർഡ് എന്നിവയുടെ രൂപത്തിൽ അവർക്ക് അംഗീകാരം ലഭിക്കും. കൂടാതെ, ...
Comments
Post a Comment