മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ 2023 ഒക്ടോബർ 10 മുതൽ 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം


 റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അവസരം


ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കുള്ള പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് (പി.എച്ച്.എം) മാറ്റുന്നതിന് ഒക്ടോബർ പത്ത് മുതൽ 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സർക്കാർ /പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിയുള്ളവ, ആയിരം ചതുരശ്ര അടിക്ക് മുകളിൽ വീടുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായ നികുതി അടയ്ക്കുന്നവർ, നാല് ചക്ര വാഹനമുള്ളവർ എന്നീ ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീർണ്ണം കാണിക്കുന്ന സാക്ഷ്യപത്രം (പഞ്ചായത്ത്/നഗരസഭ സെക്രട്ടറി നൽകുന്നത്), പുതിയ നികുതി ചീട്ടിന്റെ പകർപ്പ്, 2009ലെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബമാണെങ്കിൽ അത് തെളിയിക്കുന്ന സാക്ഷ്യപത്രം, സ്വന്തമായി സ്ഥലമില്ലെങ്കിൽ അത് കാണിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, സ്വന്തമായി വീടില്ലെങ്കിൽ അത് കാണിക്കുന്ന പഞ്ചായത്ത്/നഗരസഭ സെക്രട്ടറിയുടെ സാക്ഷ്യപത്രം, ഗുരുതര രോഗാവസ്ഥ/ഭിന്നശേഷിയുള്ളവർ അത് കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ മുൻഗണന ലഭിക്കാൻ അപേക്ഷയോടൊപ്പം സമർപ്പിക്കണം

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 മുതൽ 20 വരെ സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടിക്കിടെ ഉപഭോക്താക്കളെ അറിയിച്ചതാണ് ഇക്കാര്യം. മുൻഗണനാ കാർഡിനു വേണ്ടി നേരത്തേ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരിൽ നിന്ന് അർഹരായി കണ്ടെത്തിയ 11,348 പേർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി മുൻഗണനാ കാർഡുകൾ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇതുവരെ 90,493 പിഎച്ച്എച്ച് (പിങ്ക്) കാർഡുകളും, 2,96,455 എൻ.പി.എൻ.എസ് (വെള്ള) കാർഡുകളും 7306  എൻ.പി.ഐ (ബ്രൗൺ) കാർഡുകളും ഉൾപ്പെടെ ആകെ 3,94,254 പുതിയ കാർഡുകൾ വിതരണം  ചെയ്തു. കൂടാതെ  3,51,745 പിഎച്ച്എച്ച് കാർഡുകളും 28,793 എഎവൈ (മഞ്ഞ) കാർഡുകളും ഉൾപ്പെടെ 3,22,952 മുൻഗണന കാർഡുകൾ തരം മാറ്റി നൽകിയതായും മന്ത്രി പറഞ്ഞു.

അനധികൃതമായി മുൻഗണന കാർഡ് കൈവശം ഉപയോഗിച്ചിരുന്നവരിൽ നിന്ന് 2021 മേയ് 21 മുതൽ ഈ വർഷം ഓഗസ്റ്റ് വരെ 44,609 റേഷൻ കാർഡുകൾ പിടിച്ചെടുത്തു. 5,21,48,697  രൂപ   പിഴ ഈടാക്കുകയും ചെയ്തു. അനർഹർ കൈവശം വെച്ചിട്ടുള്ള മുൻഗണന കാർഡുകൾ കണ്ടെത്തുന്നതിന് ആരംഭിച്ച 'ഓപ്പറേഷൻ യെല്ലോ' യുടെ  ഭാഗമായി  4,19,19,486 രൂപ പിഴ ഈടാക്കുകയും ചെയ്തു.

ജൂലൈ മാസത്തിൽ നടന്ന ഫോൺ ഇൻ പരിപാടിയിൽ 24 പരാതികളാണ് ലഭിച്ചത്.  15പരാതികൾ മുൻഗണനാ കാർഡുമായി ബന്ധപ്പെട്ടുള്ളവ ആയിരുന്നു. മറ്റുള്ളവ റേഷൻ വിതരണം, സപ്ലൈകോ സേവനങ്ങൾ എന്നിവ സംബന്ധിച്ചുള്ളതായിരുന്നു. അവ ഓരോന്നും പരിശോധിച്ചു പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

BPL അപേക്ഷ നൽകാൻ അപേക്ഷകർ താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾ കൈയിൽ കരുതേണ്ടതാണ്.

1. വരുമാന സർട്ടിഫിക്കറ്റ്

2. വീടിന്റെ വിസ്തീർണ്ണം കാണിക്കുന്ന സാക്ഷ്യപത്രം (പഞ്ചായത്ത് സെക്രട്ടറി നൽകുന്നത് )

3. ഏറ്റവും പുതിയ നികുതി ചീട്ടിന്റെ പകർപ്പ് 

4. 2009 ലെ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബം ആണെങ്കിൽ ആയത് കാണിക്കുന്ന സാക്ഷ്യപത്രം പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ടത്

5. 2009 ലെ ബിപിഎൽ ലിസ്റ്റിൽ പെട്ടിട്ടില്ലാത്ത കുടുംബങ്ങൾ, ആയതിനുള്ള അർഹതയുള്ളതാണെന്ന് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം 

6. സ്ഥലം ഇല്ലെങ്കിൽ ആയത് കാണിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം 

7. വീടില്ലെങ്കിൽ ആയത് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം 

8. രോഗാവസ്ഥ/ഭിന്നശേഷി ഉള്ളവർ ആയത് കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്

9. പട്ടിക ജാതി /വർഗ്ഗം : തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്

10. വിധവ ഗൃഹനാഥയാണെങ്കിൽ : വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ് ,നിലവിലെ പെൻഷൻ രേഖകൾ etc.

11. ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കിൽ : വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം

12. ആശ്രയ വിഭാഗം: ഗ്രാമപ്പഞ്ചായത്ത് CDS ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം

(മേൽ പറഞ്ഞ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം കാർഡുടമകൾ സ്വയം ഉറപ്പുവരുത്തേണ്ടതാണ്. അപേക്ഷ സംബന്ധിച്ച് വരുന്ന ഫോൺ മെസ്സേജുകൾ കൃത്യമായി നിരീക്ഷിക്കേണ്ടതുമാണ്.)

താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല

1. കാർഡിലെ  ഏതെങ്കിലും അംഗം:-

   a. സർക്കാർ/പൊതുമേഖല ജീവനക്കാർ

   b. ആദായ നികുതി ദായകർ

   c. സർവീസ് പെൻഷണർ

   d. 1000+ ചതുരശ്ര അടി വീട് ഉടമ

   e. നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ

   f. പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ.റ്റി, നഴ്സ്, CA ..etc)

2. കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി

   a. ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ)

   b. 25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപ്പെടെ)

മേൽ അയോഗ്യതകൾ ഇല്ലാത്ത കുടുംബങ്ങളിൽ താഴെ പറയുന്ന വിഭാഗങ്ങൾ മാർക്ക് അടിസ്ഥാനമില്ലാതെ മുൻഗണനക്ക് അർഹർ ആണ്.

   a. ആശ്രയ പദ്ധതി

   b. ആദിവാസി

   c. കാൻസർ,ഡയാലിസിസ്, അവയവമാറ്റം, HIV, വികലാംഗർ, ഓട്ടിസം, ലെപ്രസി ,100% തളർച്ച രോഗികൾ

   d. നിരാലംബയായ സ്ത്രീ (വിധവ,അവിവാഹിത,ഡൈവോർസ്) കുടുംബനാഥ ആണെങ്കിൽ (പ്രായപൂർത്തിയായ പുരുഷൻമാർ കാർഡിൽ പാടില്ല)

ഇവ കഴിഞ്ഞ് മാർക്ക് അടിസ്ഥാനത്തിൽ മുൻഗണന അനുവദിക്കും.

മാർക്ക് ഘടകങ്ങൾ :-

1. 2009 ലെ BPL സർവേ പട്ടിക അംഗം/ BPL കാർഡിന് അർഹനാണ് എന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം

2. ഹൃദ്രോഗം

3. മുതിർന്ന പൗരൻമാർ

4. തൊഴിൽ  

5 .പട്ടികജാതി

6. വീട് /സ്ഥലം ഇല്ലാത്തവർ

7. വീടിൻ്റെ അവസ്ഥ

8. സർക്കാർ ഭവന പദ്ധതി അംഗം ( ലക്ഷം വീട്, lAY, LIFE തുടങ്ങിയവ:)

9. വൈദ്യുതി, കുടിവെള്ളം, കക്കൂസ് ഇവ ഇല്ലാത്തത്

(അവശത ഘടകങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ/ രേഖകൾ അപേക്ഷക്ക് ഒപ്പം സമർപ്പിക്കേണ്ടതാണ്.)

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ (Card Conversion) സമർപ്പിച്ചിട്ടുള്ളവർക്ക് ടി അപേക്ഷ Process ചെയ്യപ്പെടുന്നതുവരെ മറ്റ് e-service അപേക്ഷകൾ നൽകുന്നതിന് സാധിക്കില്ല. അത്തരം സാഹചര്യങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് ടി Card Conversion അപേക്ഷ Reject ചെയ്ത് നൽകുന്നതിന് ആവശ്യപ്പെടാവുന്നതാണ്.

Official Website: https://civilsupplieskerala.gov.in/


🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല