പ്രധാനമന്ത്രി ഫസൽ ബീമ യോജന (PMFBY)


കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ സെപ്റ്റംബർ ഏഴു വരെ അംഗമാകാം

കേന്ദ്ര  കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ കർഷകർക്ക് ചേരാനുള്ള അവസാന തീയതി സെപ്റ്റംബർ ഏഴിലേക്ക് നീട്ടി. 2023 ഖാരിഫ് സീസണിന്റെ പുതുക്കിയ വിജ്ഞാപനം അനുസരിച്ചാണ് തീയതി നീട്ടിയത്.  നെല്ല്, വാഴ, കമുക്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം, ഗ്രാമ്പൂ, തെങ്ങ്, ഇഞ്ചി, മാവ്, പൈനാപ്പിൾ, കശുമാവ്, റബ്ബർ, എള്ള്, മരച്ചീനി,  തേയില, കിഴങ്ങ് വർഗ്ഗങ്ങൾ (ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്) പയർ വർഗ്ഗങ്ങൾ( ഉഴുന്ന്, പയർ, ചെറുപയർ,ഗ്രീൻപീസ്, സോയാബീൻ, പച്ചക്കറികൾ (പടവലം, വള്ളിപയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്)തുടങ്ങിയവയ്ക്ക് കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനത്തിന് നഷ്ടപരിഹാരം നൽകുന്നതാണ്പദ്ധതി.

പ്രധാനമന്ത്രി ഫസൽ ബീമ യോജന 2016 ഫെബ്രുവരി 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചു. പ്രകൃതിക്ഷോഭം, കീടങ്ങൾ, രോഗങ്ങൾ എന്നിവ മൂലം കൃഷിനാശം സംഭവിക്കുന്ന കർഷകരെ സഹായിക്കുന്നതിന് സാമ്പത്തിക സഹായം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 

പിഎംഎഫ്ബിവൈ ഒരു രാജ്യം-ഒരു സ്കീം തീമിന് അനുസൃതമാണ്. ഇത് നിലവിലുള്ള രണ്ട് പദ്ധതികൾക്ക് പകരമായി - ദേശീയ കൃഷിഇൻഷുറൻസ് പദ്ധതിയും പരിഷ്കരിച്ച ദേശീയ കാർഷിക ഇൻഷുറൻസ് പദ്ധതിയും. പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതിയെക്കുറിച്ചുള്ള വിശദമായ ഗൈഡ് ഇവിടെ ലഭിക്കും. സ്കീം സ്ഥിരപ്പെടുത്തുന്നത് ഉറപ്പാക്കുന്നുവരുമാനം കർഷകരുടെ അതിനാൽ കൃഷിയിൽ തുടർച്ചയുണ്ട്. കൂടാതെ, നൂതനവും സമകാലികവുമായ കാർഷിക രീതികൾ സ്വീകരിക്കാൻ ഇത് കർഷകരെ പ്രോത്സാഹിപ്പിക്കുന്നു

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക 

റജിസ്റ്റർ ചെയ്യാനുള്ള അവസാനതിയ്യതി സെപ്റ്റംബർ 08

വിളനാശമുണ്ടായാൽ കർഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതികളിൽ ചേരാൻ സമയമായി.ആഗസ്റ്റ് 31 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാനതിയ്യതി.

 കാലാവസ്ഥധിഷ്ഠിത പദ്ധതിയിൽ നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം,ഗ്രാമ്പൂ,  തെങ്ങ്, ഇഞ്ചി,മാവ്, പൈനാപ്പിൾ, കശുമാവ്, റബ്ബർ,എള്ള്,മരച്ചീനി,തേയില,കിഴങ്ങുവർഗ്ഗങ്ങൾ (ചേമ്പ്, ചേന, കാച്ചിൽ, നന കിഴങ്, മധുരക്കിഴങ്ങ്) പയർവർഗ്ഗങ്ങൾ(ഉഴുന്ന്, പയർ,ചെറുപയർ,ഗ്രീൻപീസ്,സോയാബീൻ) പച്ചക്കറിവിളകൾ (പടവലം,പാവൽ, വള്ളി പയർ, കുമ്പളം, മത്തൻ, വെള്ളരി,വെണ്ട, പച്ചമുളക്) എന്നീ വിളകൾക്കും പരിരക്ഷ ലഭിക്കും.

നഷ്ടപരിഹാരം എങ്ങനെ?

 കാലാവസ്ഥധിഷ്ഠിത വിള ഇൻഷുറൻസിൽ വെള്ളപൊക്കം, മണ്ണിടിച്ചിൽ, ശക്തമായ കാറ്റ് (വാഴ, ജാതി, കവുങ്ങ്, കുരുമുളക്, കൊക്കോ, തെങ്ങ്, റബ്ബർ കശുമാവ് ), കൊണ്ടുണ്ടാകുന്ന വിള നഷ്ടങ്ങൾക്ക് വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്.വിളയുടെ പ്രായത്തെ അടിസ്ഥാനമാക്കി ജോയിന്റ് കമ്മിറ്റിയുടെ ഇൻസ്‌പെക്ഷൻ റിപ്പോർട്ട്‌ പ്രകാരം നഷ്ടപരിഹാരം നിർണയിക്കുന്നു. നഷ്ടം ഉണ്ടായി 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കേണ്ടതാണ്(Toll Free No : 1800-425-7064).

കൂടാതെ കാലാവസ്ഥയുടെ ഡാറ്റ അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരവും കർഷകർക്ക് ലഭ്യമാണ്. അതിനായി ഓരോ വിജ്ഞാപിത പ്രദേശത്തിനും, നിശ്ചിത സൂചനാ കാലാവസ്ഥനിലയം സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. 

പ്രീമിയം എത്ര രൂപ?

വിളയുടെ പ്രീമിയം തുകയും ഇൻഷുറൻസ് തുകയും താഴെ ചേർക്കുന്നു.

നെല്ല്

കർഷകപ്രീമിയം----  * *1600/-(ഹെക്ടർ )

* 6.4/-(സെന്റ്)

ഇൻഷുറൻസ് തുക---- *80000/-(ഹെക്ടർ )

വാഴ

കർഷകപ്രീമിയം ---- *8750/-(ഹെക്ടർ)

* 35/-(സെന്റ് )

ഇൻഷുറൻസ് തുക----- *175000/-(ഹെക്ടർ)

കുരുമുളക്

കർഷകപ്രീമിയം -----

*2500/-(ഹെക്ടർ )

* 10/-(സെന്റ് )

ഇൻഷുറൻസ് തുക----

*50000/-(ഹെക്ടർ )

കവുങ്ങ്

കർഷകപ്രീമിയം-----  *5000/- (ഹെക്ടർ )

* 20/-(സെന്റ് )

ഇൻഷുറൻസ് തുക----

*100000/-(ഹെക്ടർ )

മഞ്ഞൾ

കർഷകപ്രീമിയം---- *3000/-(ഹെക്ടർ)

* 12/-(സെന്റ് )

ഇൻഷുറൻസ് തുക ----- *60000/-(ഹെക്ടർ)

ജാതി

കർഷകപ്രീമിയം---- *2750/-(ഹെക്ടർ)

* 11/-(സെന്റ്)

ഇൻഷുറൻസ് തുക-----

*55000/-( ഹെക്ടർ)

കൊക്കോ

കർഷകപ്രീമിയം-----

*3000/-(ഹെക്ടർ)

 *12/-(സെന്റ്)

ഇൻഷുറൻസ് തുക ------

*60000/-(ഹെക്ടർ)

പച്ചക്കറിവിളകൾ (പടവലം, പാവൽ, വള്ളിപയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്)

കർഷകപ്രീമിയം----- *2000/-(ഹെക്ടർ)

 *8/-(സെന്റ്)

ഇൻഷുറൻസ് തുക----- *40000/-(ഹെക്ടർ)

വെറ്റില

കർഷകപ്രീമിയം ---- *5000/-(ഹെക്ടർ)

* 20/-(സെന്റ് )

ഇൻഷുറൻസ് തുക----- *100000/-(ഹെക്ടർ)

കിഴങ്ങുവർഗ്ഗങ്ങൾ(ചേമ്പ്, ചേന, കാച്ചിൽ, നന കിഴങ്, മധുരക്കിഴങ്ങ്)

കർഷകപ്രീമിയം ---- *2000/-(ഹെക്ടർ)

* 8/-(സെന്റ് )

ഇൻഷുറൻസ് തുക----- *40000/-(ഹെക്ടർ)

പയർവർഗ്ഗങ്ങൾ(ഉഴുന്ന്,പയർ,ചെറുപയർ,ഗ്രീൻപീസ്,സോയാബീൻ)

കർഷകപ്രീമിയം ---- *800/-(ഹെക്ടർ)

* 3/-(സെന്റ് )

ഇൻഷുറൻസ് തുക----- *40000/-(ഹെക്ടർ)

ഏലം

കർഷകപ്രീമിയം ---- *2250/-(ഹെക്ടർ)

* 9/-(സെന്റ് )

ഇൻഷുറൻസ് തുക----- *45000/-(ഹെക്ടർ)

കശുമാവ്

കർഷകപ്രീമിയം ---- *3000/-(ഹെക്ടർ)

* 12/-(സെന്റ് )

ഇൻഷുറൻസ് തുക----- *60000/-(ഹെക്ടർ)

മാവ്

കർഷകപ്രീമിയം ---- *7500/-(ഹെക്ടർ)

* 30/-(സെന്റ് )

ഇൻഷുറൻസ് തുക----- *150000/-(ഹെക്ടർ)

ഗ്രാമ്പൂ

കർഷകപ്രീമിയം ---- *2750/-(ഹെക്ടർ)

* 11/-(സെന്റ് )

ഇൻഷുറൻസ് തുക----- *55000/-(ഹെക്ടർ)

 തെങ്ങ്

കർഷകപ്രീമിയം ---- *5000/-(ഹെക്ടർ)

* 20/-(സെന്റ് )

ഇൻഷുറൻസ് തുക----- *100000/-(ഹെക്ടർ)

ഇഞ്ചി

കർഷകപ്രീമിയം ---- *5000/-(ഹെക്ടർ)

* 20/-(സെന്റ് )

ഇൻഷുറൻസ് തുക----- *100000/-(ഹെക്ടർ)

പൈനാപ്പിൾ

കർഷകപ്രീമിയം ---- *3000/-(ഹെക്ടർ)

* 12/-(സെന്റ് )

ഇൻഷുറൻസ് തുക----- *60000/-(ഹെക്ടർ)

റബർ

കർഷകപ്രീമിയം ---- *5000/-(ഹെക്ടർ)

* 20/-(സെന്റ് )

ഇൻഷുറൻസ് തുക----- *100000/-(ഹെക്ടർ)

എള്ള്

കർഷകപ്രീമിയം ---- *2000/-(ഹെക്ടർ)

* 8/-(സെന്റ് )

ഇൻഷുറൻസ് തുക----- *40000/-(ഹെക്ടർ)

മരച്ചീനി

കർഷകപ്രീമിയം ---- *6250/-(ഹെക്ടർ)

* 25/-(സെന്റ് )

ഇൻഷുറൻസ് തുക----- *125000/-(ഹെക്ടർ

തേയില

കർഷകപ്രീമിയം ---- *2250/-(ഹെക്ടർ)

* 9/-(സെന്റ് )

ഇൻഷുറൻസ് തുക----- *45000/-(ഹെക്ടർ)

കർഷകർക്ക് പദ്ധതിയിൽ ചേരാനുള്ള അവസാനതിയ്യതി 08/09/2023

Official Website: https://pmfby.gov.in/

🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല