ബിപിഎൽ വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി മെറിറ്റ് സ്കോളർഷിപ്പ്
ഗവൺമെൻറ്/എയിഡഡ് ഹയർ സെക്കന്ററി സ്കൂളുകളിൽ പഠിക്കുന്ന ബി.പി.എൽ. വിഭാഗക്കാരായ വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നൽകുന്നതിനായി 5000/- രൂപ വീതമുള്ള മെറിറ്റ്-കം-മീൻസ് സ്കോളർഷിപ്പ് ഫോർ ബി.പി.എൽ. സ്റ്റുഡൻസ് എന്ന പദ്ധതി 2007-08 മുതൽ നടപ്പിലുള്ളതാകുന്നു. പ്ലസ് വൺ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിച്ച് സ്കൂൾതല കമ്മിറ്റി പരിശോധിച്ച് മെരിറ്റ് അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നവർക്കാണ് സ്കോളർഷിപ്പ് നൽകിവരുന്നത്. പ്ലസ് വണ്ണിൽ സ്കോളർഷിപ്പ് യോഗ്യത നേടുന്നവർക്ക് പ്ലസ്ടു വിലും സ്കോളർഷിപ്പിന് അർഹതയുളളതാണ് (മാനദണ്ഡങ്ങൾ പാലിയ്ക്കുന്ന പക്ഷം മാത്രം) മൂന്ന് വിഭാഗങ്ങളിലായാണ് പ്രസ്തുത സ്കോളർഷിപ്പ് നൽകി വരുന്നത്.
ഒന്നാം വർഷ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് ബിപിഎൽ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.
സ്കോളർഷിപ്പ് തുക പ്രതിവർഷം 5000 രൂപയായിരിക്കും. പൂർണമായും മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ഹയർ സെക്കൻഡറി ഒന്നാം വർഷത്തിൽ പഠിക്കുന്ന ബിപിഎൽ വിഭാഗം വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
അപേക്ഷാ ഫോറം ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് അപേക്ഷകർക്ക് നിർബന്ധമാണ്. ലഭിക്കുന്ന അപേക്ഷകൾ സെലക്ഷൻ കമ്മിറ്റി സൂക്ഷ്മമായി പരിശോധിച്ച് തിരഞ്ഞെടുത്തവരെ അറിയിക്കും. സ്കോളർഷിപ്പ് തുക ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.
പൂരിപ്പിച്ച അപേക്ഷ ഫോം അതാത് സ്കൂളിൽ ഏൽപ്പിക്കണം
അപേക്ഷ 10-10-2023 മുമ്പ് കൊടുക്കുക അതാത് സ്കൂളിൽ നൽകുക
Official Website: http://www.dhsekerala.gov.in/
.png)
Comments
Post a Comment