തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം


 ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്‌കോളർഷിപ്പിന് സെപ്തംബർ 30 വരെscholarship.ksicl.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം.  രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള തളിര് തപാലിൽ അതതു മാസങ്ങളിൽ സൗജന്യമായി ലഭിക്കും. രജിസ്‌ട്രേഷൻ ഫീസ് ₹ 250.

ജൂനിയർ (5,6,7ക്ലാസുകൾ), സീനിയർ (8,9,10 ക്ലാസുകൾ) വിഭാഗങ്ങളിലായി ഓരോ ജില്ലയിലും ചുരുങ്ങിയത് 160പേർക്ക് സ്‌കോളർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും. ജില്ലാതലത്തിൽ ഓരോ വിഭാഗത്തിലും ആദ്യ 30 സ്ഥാനത്ത് എത്തുന്നവർക്ക് ₹ 1000 പിന്നീടു വരുന്ന 50 സ്ഥാനക്കാർക്ക് ₹ 500 എന്നിങ്ങനെയാണ് ജില്ലാതല സ്‌കോളർഷിപ്പ്.

ജില്ലാതലത്തിൽ  ജൂനിയർ, സീനീയർ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങുന്ന വിദ്യാർഥിയെ സംസ്ഥാനതലത്തിൽ പങ്കെടുപ്പിക്കും.  സംസ്ഥാനതലത്തിൽ ഇരു വിഭാഗത്തിലും ആദ്യ 3 റാങ്കുകാർക്ക് ₹ 10,000, 5,000, 3,000 എന്നിങ്ങനെ സ്‌കോളർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും.

നവംബറിലാണ് ജില്ലാതല പരീക്ഷ. ഡിസംബറിൽ സംസ്ഥാനതല പരീക്ഷയും. ജില്ലാതല പരീക്ഷ ഓൺലൈനായിട്ടാണ്. സംസ്ഥാനതല എഴുത്തുപരീക്ഷ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. 100 കുട്ടികളിൽ കൂടുതൽ തളിര് സ്‌കോളർഷിപ്പിനു ചേരുന്ന സ്‌കൂളുകൾക്ക് 1000 രൂപയുടെ പുസ്തകങ്ങളും സമ്മാനമായി ലഭിക്കും.വിവരങ്ങൾക്ക്; 8547971483, 0471-2333790. email: scholarship@ksicl.org

Official Website: https://scholarship.ksicl.kerala.gov.in/


🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/

Comments

Popular posts from this blog

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല