മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ അപേക്ഷിക്കാം


 ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍ വുമണ്‍ (സാഫ്) മുഖാന്തരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ഫിഷര്‍മെന്‍ ഫാമിലി രജിസ്റ്ററില്‍ അംഗത്വമുള്ള വനിതകളായിരിക്കണം. രണ്ട് മുതല്‍ അഞ്ച് വരെ മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. 20 നും 40 നും മധ്യേ പ്രായമുള്ളവര്‍ക്കും പ്രകൃതിദുരന്തങ്ങള്‍ക്ക് നേരിട്ട് ഇരയായവര്‍, മാറാരോഗങ്ങള്‍ ബാധിച്ചവരുടെ കുടുംബത്തില്‍പെട്ടവര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, വിധവകള്‍, ഭിന്നശേഷിക്കാരായ കുട്ടികളുള്ളവര്‍ എന്നിവര്‍ക്കും തീരനൈപുണ്യ കോഴ്‌സില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണന ലഭിക്കും.

പ്രത്യേക വിഭാഗക്കാര്‍ക്ക് പ്രായപരിധി 20 മുതല്‍ 50 വരെ. സാഫില്‍നിന്ന് ഒരു തവണ സഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഒരു അംഗത്തിന് പരമാവധി ഒരു ലക്ഷം നിരക്കില്‍ അഞ്ച് പേര്‍ അടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ ഗ്രാന്‍ഡ് ലഭിക്കും. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 20ന് വൈകിട്ട് അഞ്ചിനകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷകള്‍ www.fisheries.kerala.gov.in , www.safkerala.org-ലും ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് (മലമ്പുഴ), ജില്ലാ മോഡല്‍ ഓഫീസ് എന്നിവിടങ്ങളിലും ലഭിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 

Official Website: https://fisheries.kerala.gov.in/


🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല