കാലിക്കറ്റ് യൂണിവേഴ്സിറ്റി 2023-24 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള എയ്ഡഡ് പ്രാഗ്രാമുകളിലേക്കുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
2023-2024 അധ്യായന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അല്ലോട്മെന്റിന്റെ പ്രവേശനത്തെ തുടർന്ന് 09.08.2023 ന് ശേഷം എയ്ഡഡ് പ്രോഗ്രാമുകളിൽ നിലനിൽക്കുന്ന ഒഴിവുകൾ നികത്തുന്നതിനായി അതത് എയ്ഡഡ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിച്ച വിദ്യാർത്ഥികളുടെ റാങ്ക് ലിസ്റ്റ് കോളേജുകൾക്ക് നൽകുന്നതായിരിക്കും. റാങ്ക് ലിസ്റ്റിൽ നിന്നും കോളേജുകൾ മെറിറ്റ് അനുസരിച്ച് നേരിട്ട് പ്രവേശനം നൽകുന്നതാണ്.
എയ്ഡഡ് പ്രോഗ്രാമുകളിലേക്കുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിനായി 08.08.2023, 5.00 PM വരെ വിദ്യാർത്ഥികൾക്ക് എല്ലാവിധ തിരുത്തലുകൾക്കും (മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, പേര്, ജനന തിയതി, +2 രജിസ്റ്റർ നമ്പർ എന്നിവ ഒഴികെ)/ സൗകര്യം ഉണ്ടായിയിരിക്കും. പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്
ഫസ്റ്റ് ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവർ, ലഭിച്ച അല്ലോട്മെന്റിൽ തൃപ്തരായി ഹയർ ഓപ്ഷനുകൾ റദ്ദ് ചെയ്ത് പ്രവേശനം നേടിയവർ എന്നിവരൊഴികെ എല്ലാവർക്കും എഡിറ്റിങ് സൗകര്യം ലഭ്യമായിരിക്കും.
അലോട്മെന്റ് ലഭിച്ച് സർവ്വകലാശാല നിർദേശങ്ങൾ പാലിക്കാതെ വിവിധ ഘട്ടങ്ങളിൽ അല്ലോട്മെന്റിൽ നിന്ന് പുറത്തുപോയ വിദ്യാർഥികൾ എഡിറ്റ് ചെയ്ത് അപേക്ഷ പൂർത്തീകരിച്ചാൽ മാത്രം റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതായിരിക്കും.
അലോട്ട്മെന്റ് ലഭിച്ചവർക്കും അല്ലാതെയുള്ള അഡ്മിഷൻ ലഭിച്ചവർക്കും മാൻഡേറ്ററി ഫീസ് അടയ്ക്കാനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമായിരിക്കും .
ഇത് വരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികളെ നിലവിലെ അപേക്ഷ പ്രകാരം റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതായിരിക്കും. എഡിറ്റിങ് സൗകര്യം ഉപയോഗപ്പെടുത്തി അപേക്ഷ പൂർത്തീകരിച്ച മുഴുവൻ വിദ്യാർത്ഥികളെയും പുതുക്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുക.
ഒരു തവണ മാത്രമേ എഡിറ്റിങ് സൗകര്യം ഉപയോഗിക്കാൻ സാധിക്കൂ. ആയാതിനാൽ ശ്രദ്ധാപൂർവ്വം മാത്രം അപേക്ഷ എഡിറ്റ് ചെയ്യുക .
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepklr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr

Comments
Post a Comment