വിദ്യാഭ്യാസ ധനസഹായം അപേക്ഷ ക്ഷണിച്ചു
കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ നിന്ന് 2022-23 അധ്യയന വർഷം സംസ്ഥാന സിലബസിൽ എസ് എസ് എൽ സി/ റ്റി എച്ച് എസ് എൽ സി പരീക്ഷയിൽ 80 ശതമാനം (എസ് ടി/എസ് സി വിഭാഗത്തിന് 75 ശതമാനം) മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കും, സംസ്ഥാന സിലബസിൽ ഹയർസെക്കണ്ടറി/ വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷയിൽ 90 ശതമാനം (എസ് ടി/എസ് സി വിഭാഗത്തിന് 85 ശതമാനം) മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കും വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട ഫോറത്തിലുള്ള അപേക്ഷ ജൂലൈ 20ന് മൂന്ന് മണിക്ക് മുമ്പായി സമർപ്പിക്കണം. അപേക്ഷാഫോറം www.agriworkersfund.org എന്ന വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ അടുത്തുള്ള കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡിൻറെ ഓഫീസിൽ കൊടുക്കുക.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
- ✅ മാർക്ക് ലിസ്റ്റിന്റെ/സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് (അപേക്ഷ നൽകുമ്പോൾ ഡിജി ലോക്കർ സർട്ടിഫിക്കറ്റ് ആദ്യഘട്ടത്തിൽ നൽകുക, സർട്ടിഫിക്കറ്റ് കിട്ടുന്ന മുറയ്ക്ക് ആയത് നൽകുക.)
- ✅ സ്കൂളിൽ നിന്നും ലഭിക്കുന്ന ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് (സർക്കാർ/എയിഡഡ് സ്ഥാപനമാണോ എന്ന് അറിയുന്നതിന്).
- ✅ അംഗത്തിന്റെ ക്ഷേമനിധി പാസ്സ് ബുക്കിന്റെ പകർപ്പ്.
- ✅ അംഗത്തിന്റെ ആധാർ കാർഡിന്റെ പകർപ്പ്.
- ✅ അംഗത്തിന്റെ ബാങ്ക് പാസ്സ് ബുക്കിന്റെ ആദ്യപേജിന്റെ പകർപ്പ് (joint account സ്വീകാര്യമല്ല).
- ✅ അപേക്ഷകൻ/അപേക്ഷ കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം.
- ✅ അംഗത്തിന്റെ റേഷൻ കാർഡിന്റെ പകർപ്പ് (ബന്ധം തെളിയിക്കുന്നതിന് മറ്റു രേഖകൾ ഇല്ലെങ്കിൽ).
- ✅ മാനദണ്ഡങ്ങളിൽ ഇളവ് ലഭിക്കുന്ന അപേക്ഷകളിൽ (SC/ST വിഭാഗങ്ങൾക്ക് മാത്രം) ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കേണ്ടതാണ്.
- ✅ അപേക്ഷയിലോ രജിസ്ട്രേഷൻ രേഖയിലോ പേര്, വിലാസം എന്നിവയിൽ മുകളിൽ സൂചിപ്പിച്ച രേഖകളുമായി വ്യത്യാസമുണ്ടെങ്കിൽ one & sama സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
Official Website: http://www.agriworkersfund.org
ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്.
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepklr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepklr.blogspot.com/

Comments
Post a Comment