ബി.ടെക് ലാറ്ററൽ എൻട്രി കോഴ്സിലേക്കുള്ള അപേക്ഷ ആരംഭിച്ചു
കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B. Tech Lateral Entry) കോഴ്സുകളിലേയ്ക്ക് ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ആരംഭിച്ചു. അപേക്ഷകർ 3 വർഷം/2 വർഷം(ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എഞ്ചിനിയറിംഗ് ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ് ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/ AICTE അംഗീകൃത സ്ഥാപനങ്ങൾ നിന്ന് നേടിയ ഡി.വോക്ക് യോഗ്യത നേടിയിരിക്കണം. അല്ലെങ്കിൽ SSLC തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച്, യു.ജി.സി. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബി.എസ്.സി ബിരുദം നേടിയവർക്കും അപേക്ഷിക്കാവുന്നതാണ്. മാത്തമാറ്റിക്സ് പഠിക്കാത്തവർ യൂണിവേഴ്സിറ്റി കോളേജ് തലത്തിൽ നിർദ്ദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്സിൽ യോഗ്യത നേടേണ്ടതായിവരും. യോഗ്യതാ പരീക്ഷ 45% മാർക്കോടെ പാസ്സായിരിക്കണം. സംവരണ വിഭാഗക്കാർ ആകെ 40% മാർക്ക് നേടിയിരിക്കണം.
General വിഭാഗത്തിൽ പെട്ടവർക്ക് 1000 രൂപയും, SC/ ST വിഭാഗത്തിൽ പെട്ടവർക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്. വ്യക്തിഗത വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽക്കൂടി ഓൺലൈനായി രേഖപ്പെടുത്തിയശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ 2023 ജൂലൈ 20 വരെ അപേക്ഷാഫീസ് ഒടുക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധരേഖകൾ അപ്ലോഡ് ചെയ്യേണ്ടതാണ്. കേരള സംസ്ഥാനത്തിലെ എല്ലാ ജില്ലാതല പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് എൽ.ബി.എസ്സ് ഡയറക്ടർ പിന്നീട് പ്രഖ്യാപിക്കുന്ന തീയതിയിൽ പ്രവേശന പരീക്ഷക്ക് ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിൽ ആണ് ഈ കോഴ്സിലേയ്ക്കുള്ള പ്രവേശനം നടത്തുന്നത്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 20 വരെയാണ്.
Official Website: https://lbscentre.in
ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്.
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepklr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepklr.blogspot.com/

Comments
Post a Comment