ജനറൽ നഴ്സിംഗ് കോഴ്സുകൾക്ക് അപേക്ഷ ആരംഭിച്ചു

 

ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നേഴ്സിംഗ് സ്ക്കൂളുകളിൽ 2023 ഒക്ടോബർ -നവംബർ മാസത്തിൽ ആരംഭിക്കുന്ന ജനറൽ നേഴ്സിംഗ് കോഴ്സിലേയ്ക്ക് ഫിസിക്സ് , കെമിസ്ട്രി , ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി / എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകർക്ക് പാസ്സ് മാർക്ക് മതിയാകും. സയൻസ് വിഷയങ്ങൾ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കുന്നതാണ്. 14 ജില്ലകളിലായി ആകെ 365 സീറ്റുകളാണ് ഉള്ളത്. ഇതിൽ 20 % സീറ്റുകൾ ആൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷകർക്ക് 2023 ഡിസംബർ 31 ന് 17 വയസ്സിൽ കുറയുവാനോ 27 വയസ്സിൽ കൂടുവാനോ പാടില്ല.


അപേക്ഷ ഫോമും പ്രോസ്പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റിൽ (www.dhskerala.gov.in) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ നിശ്ചിത സമയത്തിനുള്ളിൽ അതാത് ജില്ലയിലുള്ള നേഴ്സിംഗ് സ്കൂളുകളിൽ ലഭിച്ചിരിക്കണം.അപേക്ഷയോടൊപ്പം പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ടവർ അപേക്ഷാ ഫീസായി 75 രൂപയും മറ്റ് വിഭാഗത്തിൽ പ്പെട്ടവർ 250 രൂപയും 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ച് ചെല്ലാൻ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ അയക്കേണ്ട അവസാന തിയതി ജൂലൈ 20 വരെയാണ്.


Official Website: https://dhs.kerala.gov.in


 ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്.


അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepklr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല