പ്രൈമറി സ്കൂൾ അധ്യാപകരാകാനുള്ള യോഗ്യത കോഴ്സായ ഡി.എൽ.എഡിന (ടി.ടി.സി) അപേക്ഷ ക്ഷണിച്ചു

 


ഡി.എൽ.എഡ് (ടി.ടി.സി) 2023-2025 അപേക്ഷ ക്ഷണിച്ചു പഠിച്ചിറങ്ങിയാൽ എൽ.പി, യു.പി സ്കൂൾ ടീച്ചറാകാം.

നേരത്തെ ടി.ടി.സി. ( ടീച്ചർ ട്രയിനിംഗ് കോഴ്സ് ) എന്ന പേരിലും പിന്നീട് ഡി.എഡ്. (ഡിപ്ലോമ ഇൻ എജുക്കേഷൻ) എന്ന പേരിലും അറിയെപെട്ടിരുന്ന പ്രൈമറി സ്കൂൾ അധ്യാപകയോഗ്യത കോഴ്സ്, ഡി.എൽ.എഡ്. (ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ) എന്ന് പുനർനാമകരണം ചെയ്തിട്ട് അധികകാലമായില്ല. നിലവിൽ പ്രൈമറി സ്കൂൾ അധ്യാപനത്തിന് (1 മുതൽ 7 വരെയുള്ള ക്ലാസ്സുകൾ) സർക്കാർ നിശ്ചയിച്ചിരിക്കുന്ന യോഗ്യതയാണ്, ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ. ഡി.എൽ.എഡ്. നോടൊപ്പം നിർദിഷ്ട വിഭാഗങ്ങളിലേക്കുള്ള (ലോവർ പ്രൈമറി, അപ്പർ പ്രൈമറി) കെ - ടെറ്റ് (കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്) കൂടി പാസ്സായാലേ, പ്രൈമറി സ്കൂളുകളിൽ സ്ഥിരാധ്യാപകരായി ജോലി ലഭിക്കുകയുള്ളൂ. സർക്കാർ - എയ്ഡഡ് മേഖലയിലായി ആയിരക്കണക്കിന് ഒഴിവുകളാണ് , യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്

അപേക്ഷാ ഓൺലൈൻ ആയല്ല; അപേക്ഷാ സമർപ്പണം. വിജ്ഞാപനത്തിനോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുള്ള അപേക്ഷാ ഫാറത്തിന്‍റെ മാതൃകയിലാണ് വിദ്യാര്‍ത്ഥികള്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫോം പൂർണ്ണമായി പൂരിപ്പിച്ചതിനു ശേഷം തപാല്‍ മാര്‍ഗ്ഗമോ നേരിട്ടോ (പൂർണ്ണമായി പൂരിപ്പിക്കാത്ത അപേക്ഷകൾ നിരസിക്കപ്പെടും)

സർക്കാർ സീറ്റിലേക്കും, സെൽഫ് ഫിനാൻസ് സീറ്റിലേക്കും രണ്ട് അപേക്ഷ നൽകേണ്ടതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 20/07/2023

അപേക്ഷിക്കേണ്ട വിധം

1. അപേക്ഷ നിശ്ചിത ഫാറത്തിൽ തന്നെ സമർപ്പിക്കണം. മാത്യകാ www.education.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കുന്നതാണ്. മെരിറ്റ് ക്വാട്ടയിലുള്ള അപേക്ഷയോടൊപ്പം 100 നൂറ് രൂപയ്ക്കുള്ള ക്രോസ് ചെയ്ത ഡിമാന്റ് ഡ്രാഫ്റ്റ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ പേരിൽ വാങ്ങി ഉള്ളടക്കം ചെയ്യേണ്ടതാണ്. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർ അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല. മെരിറ്റ് ക്വാട്ടയിലുള്ള അപേക്ഷകർ അതാത് വന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ അയക്കേണ്ടതാണ്. മാനേജ്മെന്റ് ക്വാട്ടയിൽ തെരഞ്ഞെടുക്കപ്പെടുന്നതിന് അതാത് സ്ഥാപനത്തിന്റെ മാനേജർമാരുടെ 

2. പേരിലെടുത്ത 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അതാത് മാനേജർമാർക്കു തന്നെ അപേക്ഷ നൽകേണ്ടതാണ്. 

3. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ആഫീസുമായി ബന്ധപ്പെടേണ്ടതാണ്. (അനുബന്ധം (V)

4. ട്രെയിനിംഗ് സ്കൂളുകളുടെ ലിസ്റ്റും മാതൃകാ അപേക്ഷാ ഫോറവും അനുബന്ധമായി ചേർത്തിട്ടുണ്ട്.

5. ഹയർസെക്കന്ററി പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെയും മറ്റ് രേഖകളുടേയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേതാണ്.

Official Website: https://education.kerala.gov.in/

ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്.

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepklr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല