റേഷൻ കാർഡ് ആധാർ കാർഡ് ബന്ധിപ്പിക്കൽ അവസാന തിയതി സെപ്റ്റംബർ 30 വരെ നീട്ടി

 

ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെ ഉള്ളവ റേഷനായി പൊതുവിതരണ കേന്ദ്രത്തിൽ നിന്ന് കിഴിവ് വിലയിലോ സൗജന്യമായോ ലഭിക്കണമെങ്കിൽ റേഷൻ കാർഡ് ആവശ്യമാണ്. റേഷൻ കാർഡിലെ അംഗങ്ങളുടെ ആധാർ നമ്പറും ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ‌ നേരത്തെ നിർദ്ദേശിച്ചിരുന്നു. ജൂൺ 30 വരെയായിരുന്നു ബന്ധിപ്പിക്കാനുള്ള സമയം. എന്നാൽ സമയപരിധി ഇപ്പോൾ വീണ്ടും നീട്ടിയിരിക്കുകയാണ്. 2023 സെപ്റ്റംബർ 30 വരെ റേഷൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ സമയമുണ്ട്. റേഷൻ കാർഡുകളുടെ സുതാര്യത ഉറപ്പാക്കാനും അർഹരായ ആളുകളിലേക്ക് ആനുകൂല്യങ്ങൾ എത്തിക്കാനും ഡ്യൂപ്ലിക്കേറ്റ്, വ്യാജ കാർഡുകൾ ഇല്ലാതാക്കാനും ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ടാണ് റേഷൻ കാർ‌ഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് നിർദ്ദേശിച്ചത്.

ഓൺലൈനായി ആധാർ - റേഷൻ കാർഡ് ലിങ്ക് ചെയ്യുന്നതിന്

കേരളത്തിൻറെ പൊതുവിതരണ സംവിധാനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക. ഓരോ സംസ്ഥാനത്തിനും സ്വന്തം പോർട്ടൽ ഉണ്ടായിരിക്കുന്നതാണ്. ആധാർ ബന്ധിപ്പിക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിനുശേഷം തുറന്നുവരുന്ന പേജിൽ റേഷൻകാർഡ്, ആധാർ കാർഡ് , രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുക. അതിന് ശേഷം "തുടരുക/സമർപ്പിക്കുക" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇതിന് പിന്നാലെ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. ആ ഒടിപി നൽകുക. റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തുകഴിഞ്ഞാൽ രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് സന്ദേശം ലഭിക്കും. ആധാറുമായി റേഷൻ കാർഡ് ലിങ്കായിക്കഴിഞ്ഞു. 

ഓഫ് ലൈനായി ആധാർ - റേഷൻ കാർഡ് ലിങ്ക് ചെയ്യുന്നതിന്

ആവശ്യമായ രേഖകളുമായി അടുത്തുള്ള പൊതുവിതരണ കേന്ദ്രത്തിലോ റേഷൻ കടയിലോ ചെല്ലുക. റേഷൻ കാർഡിലുള്ള എല്ലാ അംഗങ്ങളുടെയും ആധാർ കാർഡിന്റെ ഫോട്ടോകോപ്പി, കാർഡിൽ പേരുള്ള ആളുകളുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് വേണം. ഈ രേഖകൾ റേഷൻ കടയിൽ കൊടുക്കാം. ആധാർ കാർഡ് നിങ്ങളുടേത് ആണെന്ന് പരിശോധിച്ച് ഉറപ്പിക്കാൻ പിഡിഎസ്/ റേഷൻ കടയിലുള്ള ഉത്തരവാദപ്പെട്ടവർ വിരലടയാളം പ്രൂവ് ചെയ്യാനുള്ള നടപടി കൂടി എടുക്കും.


🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram, Kerala-676123
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepklr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല