തളിര് സ്കോളർഷിപ്പ് 2023 – രജിസ്ട്രേഷൻ ആരംഭിച്ചു.


കേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ്പ് 2023 ന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

അവസാനതീയതി 2023 ജൂലൈ 31

തളിരിന്റെ വാർഷിക വരിസംഖ്യയായ 250രൂപ അടച്ച് രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാം. ഇവർക്ക് 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള തളിര് തപാലിൽ അതതു മാസങ്ങളിൽ ലഭ്യമാവുന്നതാണ്.

16 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നത്.

ജൂനിയർ(5,6,7ക്ലാസുകൾ), സീനിയർ(8,9,10ക്ലാസുകൾ) വിഭാഗങ്ങളിലായി ഓരോ ജില്ലയിലും ചുരുങ്ങിയത് 160 പേർക്ക് സ്കോളർഷിപ്പും സർട്ടിഫിക്കറ്റും. ജില്ലാ തലത്തിൽ ഓരോ വിഭാഗത്തിലും ആദ്യ 30 സ്ഥാനത്ത് എത്തുന്നവർക്ക് 1000രൂപയും പിന്നീടു വരുന്ന 50 സ്ഥാനക്കാർക്ക് 500രൂപയും സ്കോളർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും.

സംസ്ഥാനതലത്തിൽ ഇരു വിഭാഗത്തിലും ആദ്യ മൂന്നു റാങ്കുകാർക്ക് 10000, 5000, 3000രൂപ എന്നിങ്ങനെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും.ജില്ലാതല പരീക്ഷ ഓൺലൈനായി 2023 നവംബറിൽ നടക്കും.സംസ്ഥാനതല എഴുത്തു പരീക്ഷ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഡിസംബറിൽ നടക്കും ജില്ലാതലത്തിൽ ജൂനിയർ, സീനീയർ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങുന്ന വിദ്യാർഥിയെയാണ് സംസ്ഥാനതലത്തിൽ പങ്കെടുപ്പിക്കുക.

Official Website: https://scholarship.ksicl.kerala.gov.in/ 

🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepklr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല