പട്ടികജാതിവികസന വകുപ്പ് ഐ.ടി.ഐ പ്രവേശനം 2023-24

 

പട്ടികജാതിവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ.യിൽ എൻ.സി.വി.റ്റി. പാഠ്യപദ്ധതിയനുസരിച്ച് പരിശീലനം നൽകുന്ന കോഴ്‌സിന് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

www.scdd.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും https://scdditiadmission.kerala.gov.in എന്ന ലിങ്കിലൂടെയും ഐ.ടി.ഐ യിലെ ഹെൽപ്‌ഡെസ്‌ക് വഴിയും ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കാം. പ്രായം 14 വയസ്സ് തികഞ്ഞിരിക്കണം. പ്രായപരിധി ഇല്ല.

ആകെ സീറ്റുകളിൽ 80 ശതമാനം, പട്ടികജാതി വിഭാഗക്കാർക്കും 10 ശതമാനം പട്ടികവർഗ്ഗം, 10ശതമാനം മറുവിഭാഗം എന്നിവർക്കായി സംവരണം ചെയ്തിട്ടുണ്ട്. സൗജന്യ പരിശീലനത്തിനു പുറമേ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ലംപ്സം ഗ്രാന്റ്, പ്രതിമാസ സ്റ്റൈപ്പന്റ്, ഹോസ്റ്റൽ അലവൻസ് എന്നിവയും എല്ലാ വിഭാഗക്കാർക്കും പാഠപുസ്തകങ്ങൾ, സ്റ്റഡി ടൂർ അലവൻസ്, വർക്ക് ഷോപ്പ് ഡ്രസ്സ് അലവൻസ്, സൗജന്യ ഉച്ചഭക്ഷണം, പോഷകാഹാരം എന്നിവയും ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 0494 2664170, 9746158783, 9995881010.

  • ✅ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഐ.റ്റി.ഐകളിൽ അഡ്മിഷന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷാഫീസ് ഇല്ല.
  • ✅ അപേക്ഷക്ക് വേണ്ടി ഓൺലൈൻ അപേക്ഷ നൽകിയ ഫോം നേരിട്ട് വെരിഫൈ ചെയ്യേണ്ടതില്ല.
  • ✅ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2023 ജൂലൈ 27. 

Official Website:  https://scdditiadmission.kerala.gov.in


 ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്.


അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepklr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല