കാലിക്കറ്റ് യൂണിവേഴ്സിറ്റി 2023-24 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള മൂന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും മാന്റേറ്ററി ഫീസ് അടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം 20.07.2023, 3PM-നുള്ളിൽ കോളേജിൽ ഹാജരായി സ്ഥിരം അഡ്മിഷൻ നേടേണ്ടതാണ്. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർത്ഥികൾക്ക് ലഭിച്ചിരിക്കുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതായിരിക്കും. പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ മാൻഡേറ്ററി ഫിസ് അടച്ച ശേഷമാണ് കോളേജുകളിൽ പ്രവേശനം എടുക്കേണ്ടത്. ഒന്ന്, രണ്ട് അലോട്ട്മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസ് അടച്ച വിദ്യാർത്ഥികൾ (അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കിൽ കൂടി) വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല.
മൂന്നാം അലോട്ട്മെന്റിനു ശേഷം എല്ലാ വിദ്യാർത്ഥികളും സ്ഥിരം അഡ്മിഷൻ എടുക്കേണ്ടതാണ്. ഓരോ കോളേജിലും രണ്ടാമത്തെ അലോട്ട്മെന്റിനു ശേഷം താല്കാലിക അഡ്മിഷൻ എടുത്തിട്ടുളളവരും എന്നാൽ മൂന്നാം അലോട്ട്മെന്റിൽ മാറ്റമൊന്നും ലഭിക്കാത്ത എല്ലാവരും സ്ഥിരം അഡ്മിഷൻ എടുക്കേണ്ടതാണ്.
പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ് .
ലഭിച്ച ഓപ്ഷനിൽ തൃപ്തരായ വിദ്യാർത്ഥികൾ ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ 20.07.2023, 03.00PM-നുള്ളിൽ നിർബന്ധമായും ഹയർ ഓപ്ഷൻ റദ്ദ് ചെയ്യേണ്ടതാണ്. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് തുടർന്ന് അലോട്ട്മെന്റ് ലഭിച്ചാൽ ആയത് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് അലോട്ട്മെന്റ് മുഖേന ലഭിച്ച അഡ്മിഷൻ നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല.
അലോട്ട്മെന്റ് ലഭിച്ചവർക്കും അല്ലാതെയുള്ള അഡ്മിഷൻ ലഭിച്ചവർക്കും മാൻഡേറ്ററി ഫീസ് അടയ്ക്കാനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമായിരിക്കും .
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepklr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepklr.blogspot.com/

Comments
Post a Comment