2023-24 അധ്യയന വർഷത്തെ 5 വർഷ ഇന്റഗ്രേറ്റഡ് എൽഎൽബി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം
അപേക്ഷ ജൂലൈ 19ന് വൈകിട്ടു 4വരെ
ഓൺലൈൻ ആയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷാഫീസ് 685 രൂപ. പട്ടികവിഭാഗക്കാർക്ക് 345 രൂപയാണ്. കുറഞ്ഞത് 45ശതമാനം മാർക്കോടെ പ്ലസ് ടു /തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. പിന്നാക്ക / പട്ടികവിഭാഗക്കാർക്ക് യഥാക്രമം 42% / 40 ശതമാനം മാർക്ക് മതി. 2023 ഡിസംബർ31ന് 17 വയസ് തികയണം.
ഓഗസ്റ്റ് 6ന് പ്രവേശനം പരീക്ഷ നടക്കും. 2 മണിക്കൂർ ദൈർഘ്യമുള്ള എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
നിയമപഠനത്തിനുള്ള അഭിരുചി (70മാർക്ക്), ജനറൽ ഇംഗ്ലിഷ് (60മാർക്ക്), പൊതുവിജ്ഞാനം (45മാർക്ക്), കണക്കും മാനസികശേഷിയും (25മാർക്ക്) എന്ന ക്രമത്തിൽ ആകെ 200 മാർക്കിന്റെ ഒബ്ജക്റ്റീവ് ചോദ്യങ്ങളാണ് ഉണ്ടാകുക. ഓരോ ശരിയുത്തരത്തിനും 3 മാർക്ക്. നെഗറ്റീവ് മാർക്ക് ഉണ്ട്. ഒരു തെറ്റിന് ഒരു മാർക്കു കുറയ്ക്കും. പരീക്ഷാ തീയതി ഉടൻ പ്രസിദ്ധീകരിക്കും. 4 സർക്കാർ കോളജുകളിലായി ആകെ 360 സീറ്റ്. 19 സ്വകാര്യ കോളജുകളിൽ ആകെ 2370 സീറ്റുകളും ഉണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് സർക്കാർ ലോ കോളജുകളിലെയും 19 സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലുമാണ് പ്രവേശനം.
Official Website: https://cee.kerala.gov.in/
ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്.
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepklr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepklr.blogspot.com/

Comments
Post a Comment