കാലിക്കറ്റ് സർവ്വകലാശാലയുടെ 2023-2024 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ ലേറ്റ് രജിസ്ട്രേഷൻ


 കാലിക്കറ്റ് സർവ്വകലാശാലയുടെ 2023-2024 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായി 295 രൂപ ലേറ്റ് ഫിയോടുകൂടി ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം 23.07.2023 മുതൽ 26.07.2023, 5.00 PM വരെ ലഭ്യമാകും.

2023-2024 അധ്യായന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അല്ലോട്മെന്റിനെ തുടർന്നുള്ള പ്രവേശനത്തിനു ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിന് ഗവ. എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്സുകളിലേക്ക് രണ്ട് സപ്ലിമെന്ററി അല്ലോട്മെന്റുകൾ ഉണ്ടായിരിക്കുന്നതാണ്. 

അഫിലിയേറ്റഡ് കോളേജുകളിലെ/സർവ്വകലാശാല സെന്ററുകളിലെ സ്വാശ്രയ കോഴ്സുകളിൽ ഒഴിവുകൾ നിലനിൽക്കുന്ന സീറ്റുകൾ നികത്തുന്നതിനായി അതത് കോഴ്സുകളിലേക്ക് അപേക്ഷിച്ച വിദ്യാർത്ഥികളുടെ റാങ്ക് ലിസ്റ്റ് കോളേജുകൾക്ക് നൽകുന്നതായിരിക്കും. റാങ്ക് ലിസ്റ്റിൽ നിന്നും കോളേജുകൾ മെറിറ്റ് അനുസരിച്ച് നേരിട്ട് പ്രവേശനം നൽകുന്നതാണ്. വിശദമായ ഷെഡ്യൂൾ സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

23.07.2023 മുതൽ 26.07.2023, 5.00 PM വരെ വിദ്യാർത്ഥികൾക്ക് നേരത്തെ സമർപ്പിച്ച അപേക്ഷയിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുന്നതിനും ( ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, പേര് , രജിസ്റ്റർ നമ്പർ, ജനന തിയതി എന്നിവ ഒഴികെ ) പുതിയ കൂട്ടിച്ചേർക്കലുകൾ നടത്തുന്നതിനും സൗകര്യം ഉണ്ടായിയിരിക്കും.

ഫസ്റ്റ് ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവർ, ലഭിച്ച അല്ലോട്മെന്റിൽ തൃപ്തരായി ഹയർ ഓപ്ഷനുകൾ റദ്ദ് ചെയ്ത് പ്രവേശനം നേടിയവർ എന്നിവരൊഴികെ എല്ലാവർക്കും എഡിറ്റിങ് സൗകര്യം ലഭ്യമായിരിക്കും.

അലോട്മെന്റ് ലഭിച്ച് സർവ്വകലാശാല നിർദേശങ്ങൾ പാലിക്കാതെ വിവിധ ഘട്ടങ്ങളിൽ അല്ലോട്മെന്റിൽ നിന്ന് പുറത്തുപോയ വിദ്യാർഥികൾ എഡിറ്റ് ചെയ്ത് അപേക്ഷ പൂർത്തീകരിച്ചാൽ മാത്രം

സപ്ലിമെന്ററി അല്ലോട്മെന്റുകൾക്ക്/ റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതായിരിക്കും. മൂന്നാം അല്ലോട്മെന്റിന് ശേഷം ഹയർ ഓപ്ഷൻ നിലനിർത്തി കൊണ്ട് വിദ്യാർത്ഥികൾക്ക് സ്ഥിരം അഡ്മിഷൻ എടുക്കാൻ അവസരം ലഭ്യമാക്കിയിട്ടുണ്ട്. ഹയർ ഓപ്ഷനുകൾ നില നിൽക്കുന്നപക്ഷം ടി ഓപ്ഷനുകൾ സപ്ലിമെന്ററി അല്ലോട്മെന്റിലേക്ക് പരിഗണിക്കുന്നതായിരിക്കും. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് തുടർന്ന് അലോട്ട്മെന്റ് ലഭിച്ചാൽ ആയത് നിർ ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് അലോട്ട്മെന്റ് മുഖേന ലഭിച്ചിരുന്ന അഡ്മിഷൻ നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല.

ഇത് വരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികളെ നിലവിലെ അപേക്ഷ പ്രകാരം സപ്ലിമെന്ററി അല്ലോട്മെന്റുകൾക്ക് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതായിരിക്കും. എഡിറ്റിങ് സൗകര്യം ഉപയോഗപ്പെടുത്തി അപേക്ഷ പൂർത്തീകരിച്ച മുഴുവൻ വിദ്യാർത്ഥികളെയും പുതുക്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സപ്ലിമെന്ററി അല്ലോട്മെന്റിലേക്ക് പരിഗണിക്കുക.

ലേറ്റ് രജിസ്ട്രേഷൻ

2023-24 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായി 295 രൂപ ലേറ്റ് ഫിയോടുകൂടി ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം 23.07.2023 മുതൽ 26.07.2023, 5.00 PM വരെ ലഭ്യമാകും. 

പ്രസ്തുത വിദ്യാർത്ഥികളേയും ഉൾപ്പെടുത്തിയാണ് സപ്ലിമെന്ററി അലോട്ട്മെന്റുകളും റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കുക. 10.08.2023 നുശേഷം ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം വീണ്ടും ലഭ്യമാക്കുന്നതായിരിക്കും.

Kerala State Arts Festival, NSS, NCC (75% അറ്റൻഡൻസ് ലഭിച്ച സർട്ടിഫിക്കറ്റ്), SPC, Nanmamudra എന്നിവയിൽ +2 തലത്തിൽ സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ വെയിറ്റേജ് മാർക്കിന് അർഹതയുണ്ടായിരിക്കുകയുള്ളൂ. അപേക്ഷയിലെ അപാകതകൾ നിമിത്തം നിലവിലെ അലോട്ട്മെന്റ് പ്രവേശനം നഷ്ടപ്പെടുകയും തുടർന്നുള്ള പ്രവേശന നടപടികളിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നതാണ്. അപേക്ഷയിലെയാതൊരു വിധ തിരുത്തലുകളും സർവ്വകലാശാല നേരിട്ട് ചെയ്ത കൊടുക്കുന്നതല്ല.

Official Website: https://admission.uoc.ac.in/

.🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁


അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram, Kerala-676123
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല