കർഷകരുടെ അക്കൗണ്ടിൽ നാളെ 14-ാം ഗഡു ജൂലൈ 28ന് പണമെത്തും; പ്രധാനമന്ത്രി കിസാൻ യോജന പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം


 കർഷകരുടെ അക്കൗണ്ടിൽ നാളെ 14-ാം ഗഡു പണമെത്തും; പ്രധാനമന്ത്രി കിസാൻ യോജന പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം

പ്രധാനമന്ത്രി കിസാൻ യോജന 14-ാം ഗഡു ജൂലൈ 28ന് കർഷകരുടെ അക്കൗണ്ടിലേക്ക് എത്തും. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് 2000 രൂപയാണ് ലഭിക്കുക. പി എം കിസാൻ യോജന പ്രകാരമുള്ള 14-ാം ഗഡു യോഗ്യരായ കർഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യും.

കർഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഇതാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഗുണഭോക്താക്കൾ 14-ാമത്തെ പേയ്‌മെന്റിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അവരുടെ ഇ കെ വൈസി പൂർത്തിയാക്കിയിരിക്കണം. 

രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്കായി പി.എം കിസാൻ സമ്മാൻ നിധി യോജനയുടെ 14-ാം ഗഡു ജൂലൈ 28ന് കര്‍ഷകരുടെ അക്കൗണ്ടിലെത്തും. അന്നേദിവസം രാജ്യത്തെ ഒൻപത് ത് കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 2,000 രൂപ വീതം അയക്കുമെന്ന് പി.എം ഇവന്റ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

14-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കുമെന്നാണ് വിവരം. ഈ പദ്ധതിയുടെ മുൻ ഗഡു ഫെബ്രുവരി 27 ന് കൈമാറിയിരുന്നു. പി.എം കിസാൻ പ്രകാരം, സര്‍ക്കാര്‍ ഒരു വര്‍ഷത്തില്‍ നിശ്ചിത ഇടവേളകളില്‍ യോഗ്യരായ എല്ലാ കര്‍ഷകര്‍ക്കും 6,000 രൂപ മൂന്ന് ഗഡുക്കളായി നല്‍കുന്നു. ഈ പണം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ഡിബിടി വഴിയാണ് കൈമാറുന്നത്.

ഈ പദ്ധതിയിലൂടെ ചെറുകിട കര്‍ഷകര്‍ക്ക് നേരിട്ട് സഹായം എത്തിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. 2019 ഫെബ്രുവരിയിലാണ് ഇത് സമാരംഭിച്ചത്. 13 ഗഡുക്കള്‍ ഇതുവരെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫര്‍ ചെയ്തിട്ടുണ്ട്. പി.എം കിസാൻ  രജിസ്‌ട്രേഷൻ ഓണ്‍ലൈനായി ചെയ്യാം.

PM KISAN REGISTRATION MALAYALAM

ഇതോടൊപ്പം, പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടോ ഇല്ലയോ എന്നും ഇവിടെ പരിശോധിക്കാം. പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന്, ഇകെവൈസി (eKYC) നിര്‍ബന്ധമാണ്.

🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram, Kerala-676123
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല